വയനാടിെൻറ സ്വര്‍ണ ഖനനചരിത്രം; അംഗീകാരനിറവിൽ നിര്‍മല്‍ ബേബി
text_fieldsനിര്‍മല്‍ ബേബി
കല്പറ്റ: സംസ്ഥാന ടെലിവിഷന്‍ പുരസ്കാരത്തിലൂടെ തരിയോട് ഗ്രാമത്തെ വീണ്ടും പ്രശസ്തിയിലേക്കുയര്‍ത്തി നിര്‍മല്‍ ബേബി വര്‍ഗീസിെൻറ ഡോക്യുമെൻററി. തരിയോട് സ്വദേശി നിര്‍മല്‍ ബേബി 'തരിയോട്' എന്നപേരില്‍ സംവിധാനം ചെയ്ത ഡോക്യുമെൻററിയാണ് മികച്ച എജുക്കേഷന്‍ പ്രോഗ്രാമിനുള്ള 2020ലെ പുരസ്കാരം നേടിയത്.
1880 മുതല്‍ 1915വരെ തരിയോടിലും മലബാറിെൻറ മറ്റുഭാഗങ്ങളിലും നടന്ന സ്വര്‍ണഖനനമാണ് 40 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെൻററിയുടെ പ്രമേയം. സ്വര്‍ണ ഖനനത്തിനായി വയനാട്ടിലും സമീപദേശമായ നീലഗിരിയിലും മുതല്‍മുടക്കിയ വിദേശ കമ്പനികളുടെ എണ്ണം 30ന് മുകളില്‍ വരും.
വമ്പിച്ച നഷ്ടക്കണക്കുകളുമായാണ് ഈ കമ്പനികൾ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. കമ്പനികള്‍ സ്വര്‍ണഖനനത്തിന് കൈവശപ്പെടുത്തിയ ഭൂമിയില്‍ ഏറെയും പില്ക്കാലത്ത് പ്ലാേൻറഷനുകളായി മാറി. ഒരിക്കല്‍ സ്വര്‍ണഖനനം നടന്നതാണ് ബാണാസുര സാഗര്‍ അണക്കെട്ട് നിര്‍മാണത്തോടെ വെള്ളത്തിനടിയിലായ തരിയോടിെൻറ പല പ്രദേശങ്ങളും. സ്വര്ണഖനനത്തിെൻറ ഇപ്പോഴത്തെ സാധ്യതകളെക്കുറിച്ചും ഡോക്യുമെൻററി പ്രതിപാദിക്കുന്നുണ്ട്. കെ.കെ.എന്‍. കുറുപ്പ്, മുണ്ടക്കയം ഗോപി, ഒ.കെ. ജോണി എന്നിവരുമായുള്ള അഭിമുഖങ്ങളും ഈ ഹ്രസ്വ ചലച്ചിത്രത്തിെൻറ ഭാഗമാണ്.
കാസാ ബ്ലാങ്കോ ഫിലിം ഫാക്ടറിയുടെ ബാനറില്‍ നിര്‍മല്‍ ബേബിയുടെ സഹോദരി ബേബി ചൈതന്യയാണ് ഡോക്യുമെൻററി നിര്‍മിച്ചത്. ഈ വര്‍ഷത്തെ ഹോളിവുഡ് ഇൻറര്‍നാഷനല്‍ ഗോള്‍ഡന്‍ ഏജ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഡോക്യുമെൻററിയായി തിരഞ്ഞെടുത്തത് തരിയോടിനെയാണ്. ആര്‍ട്ട് ഇന്‍ഡിപെന്‍ഡൻറ് ഇൻറര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഹ്രസ്വ ഡോക്യുമെൻററി സംവിധായകനുള്ള പുരസ്കാരവും റീല്‍സ് ഇൻറര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ ജൂറി അവാര്‍ഡും നേടി.
27കാരനായ നിര്‍മല്‍ വഴിയെ എന്നപേരില്‍ ഫീച്ചര്‍ ഫിലിം സംവിധാനം ചെയ്തിട്ടുണ്ട്. ഹോളിവുഡ് സംഗീത സംവിധായകന് ഇവാന് ഇവാന്‍സ് സംഗീത സംവിധാനം നിര്‍വഹിച്ച ആദ്യ ഇന്ത്യന്‍ സിനിമയുമാണിത്. 'തരിയോട്: ദി ലോസ്റ്റ് സിറ്റി' എന്നു പേരിട്ട ബിഗ് ബജറ്റ് സിനിമയുടെ പണിപ്പുരയിലാണ് നിര്‍മല്‍ ബേബി. തരിയോട് പുതുപറമ്പില്‍ ബേബി-ലില്ലി ദമ്പതികളുടെ മകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

