Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightജില്ല പഞ്ചായത്ത്​...

ജില്ല പഞ്ചായത്ത്​ സീറ്റ്​ ധാരണ; എൽ.ഡി.എഫിൽ ​ചർച്ച സജീവം

text_fields
bookmark_border
ജില്ല പഞ്ചായത്ത്​ സീറ്റ്​ ധാരണ; എൽ.ഡി.എഫിൽ ​ചർച്ച സജീവം
cancel

കൽപറ്റ: ജില്ല പഞ്ചായത്ത്​ ഡിവിഷനുകളിൽ മത്സരിക്കുന്നത്​ സംബന്ധിച്ച്​ എൽ.ഡി.എഫിൽ ചർച്ച സജീവമായി. കേരള കോൺഗ്രസിലെ ജോസ്​ കെ. മാണി വിഭാഗം ഉൾപ്പെടെ ഇപ്പോൾ 11 ഘടകകക്ഷികൾ മുന്നണിയിലുണ്ട്​. ഇൗ സാഹചര്യത്തിൽ സീറ്റ്​ വിഭജനം സങ്കീർണമാണ്​. കഴിഞ്ഞ തവണ ജില്ല പഞ്ചായത്തിൽ യു.ഡി.എഫ്​ വൻ വിജയം നേടുകയും എൽ.ഡി.എഫ്​ പരാജയ​െപ്പടുകയും ചെയ്​തു. ഇത്തവണയും യു.ഡി.എഫ്​ പ്രതീക്ഷയിലാണ്​. ഈ സാഹചര്യത്തിൽ ഇടതുമുന്നണി പുതിയ തന്ത്രങ്ങൾ ആവിഷ്​കരിക്കണം. മാണി വിഭാഗത്തിന്​ സീറ്റ്​ ഉറപ്പാക്കാൻ നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്​. അതേസമയം എൻ.സി.പി, ജനതാദൾ, ഐ.എൻ.എൽ തുടങ്ങിയ പാർട്ടികളുടെ ആവശ്യങ്ങളും പരിഗണിക്കണം. പുതുതായി എൽ​.ജെ.ഡിയും മുന്നണിയിലുണ്ട്​. എൻ.സി.പിക്കും ജനതാദൾ-എസിനും കഴിഞ്ഞ തവണ സീറ്റുണ്ടായിരുന്നു. സി.പി.എം 14 സീറ്റുകളിലും സി.പി.ഐ മൂന്ന്​ സീറ്റിലും മത്സരിച്ചു.

ഇത്തവണയും മൂന്ന്​ സീറ്റുകൾ സി.പി.ഐ ലക്ഷ്യമിടുന്നു. 14 സീറ്റുകളിൽ സി.പി.എം ഉറച്ചുനിൽക്കുന്ന സാഹചര്യവുമുണ്ട്​. സി.പി.എം ഒന്നോ രണ്ടോ സീറ്റുകളിൽ നീക്കുപോക്കിന്​ തയാറായാൽ സി.പി.ഐക്കും ഒരു സീറ്റി​െൻറ കാര്യത്തിൽ വഴങ്ങേണ്ടി വരും.

ഘടകകക്ഷികൾക്ക്​ സീറ്റ്​ നൽകണമെങ്കിൽ സി.പി.എം വിട്ടുവീഴ്​ച ചെയ്യണമെന്നാണ്​ സി.പി.ഐ നിലപാട്​. ഇതുസംബന്ധിച്ച്​ ഉഭയകക്ഷി ചർച്ചകൾ നടക്കുന്നുണ്ട്​. എൻ.സി.പി വിട്ടുവീഴ്​ച ചെയ്യണമെന്ന ആവശ്യം സി.പി.എം കേന്ദ്രങ്ങളിൽ നിന്ന്​ ഉയർന്നിട്ടുണ്ട്​. അവർ സീറ്റിന്​ അവകാശവാദം ഉന്നയിച്ചേക്കും.

കഴിഞ്ഞ തവണ എൽ​.ജെ.ഡിയുടെ സ്​ഥാനാർഥിയായി വിജയിച്ച ജില്ല പഞ്ചായത്തിലെ വനിത അംഗം ഇപ്പോൾ മുസ്​ലിം ലീഗിലാണ്​. ഇടതുമുന്നണി ജില്ല നേതൃയോഗം വ്യാഴാഴ്​ച കൽപറ്റയിൽ ചേരുന്നുണ്ട്​. മൂന്ന്​ പാർട്ടി പ്രതിനിധികൾ എന്ന നിലയിൽ ഇപ്പോൾ എൽ.ഡി.എഫ്​ ജില്ല കമ്മിറ്റിയിൽ 33 അംഗങ്ങളുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LDFLocalbody election
Next Story