Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightഉ​രു​ൾ ദു​ര​ന്തം:...

ഉ​രു​ൾ ദു​ര​ന്തം: ലീ​ഗി​ന്റെ വീ​ടു​ക​ളി​ൽ കു​ടും​ബ​ങ്ങ​ൾ 25 മു​ത​ൽ താ​മ​സം തു​ട​ങ്ങും

text_fields
bookmark_border
ഉ​രു​ൾ ദു​ര​ന്തം: ലീ​ഗി​ന്റെ വീ​ടു​ക​ളി​ൽ കു​ടും​ബ​ങ്ങ​ൾ 25 മു​ത​ൽ താ​മ​സം തു​ട​ങ്ങും
cancel
camera_alt

മു​ണ്ട​ക്കൈ ഉ​രു​ൾ ദു​ര​ന്ത​ബാ​ധി​ത​ർ​ക്കാ​യി മു​സ്‍ലിം ലീ​ഗ് മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ളി​ത്തോ​ട് നി​ർ​മി​ച്ച വീ​ടു​ക​ൾ

ക​ല്‍പ​റ്റ: മു​ണ്ട​ക്കൈ ഉ​രു​ൾ ദു​ര​ന്ത​ബാ​ധി​ത​ര്‍ക്കാ​യി മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന ക​മ്മി​റ്റി നി​ർ​മി​ച്ചു​ന​ല്‍കി​യ ആ​ദ്യ​ഘ​ട്ട വീ​ടു​ക​ളി​ല്‍ താ​മ​സം തു​ട​ങ്ങു​ന്നു. ഏ​പ്രി​ല്‍ 25 മു​ത​ല്‍ 30 വ​രെ തീ​യ​തി​ക​ളി​ല്‍ കു​ടും​ബ​ങ്ങ​ൾ വീ​ടു​ക​ളി​ൽ താ​മ​സം തു​ട​ങ്ങും.

ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ സ്വ​കാ​ര്യ​ത മാ​നി​ച്ച് തൃ​ക്കൈ​പ്പ​റ്റ​യി​ലെ പ​ദ്ധ​തി​പ്ര​ദേ​ശ​ത്തേ​ക്ക് പൊ​തു​ജ​ന​ങ്ങ​ള്‍ക്കും പാ​ര്‍ട്ടി പ്ര​വ​ര്‍ത്ത​ക​ര്‍ക്കും പ്ര​വേ​ശ​നം ഉ​ണ്ടാ​കി​ല്ലെ​ന്ന് പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക്കാ​യി രൂ​പ​വ​ത്ക​രി​ച്ച ഉ​പ​സ​മി​തി അം​ഗ​വും മു​സ്‌​ലിം ലീ​ഗ് ജി​ല്ല ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യ ടി. ​മു​ഹ​മ്മ​ദ് അ​റി​യി​ച്ചു. പു​ന​ര​ധി​വാ​സ​ത്തി​ന്റെ ഭാ​ഗ​മാ​യ 105 വീ​ടു​ക​ളി​ല്‍ 51 വീ​ടു​ക​ളു​ടെ സ​മ​ര്‍പ്പ​ണം ഫെ​ബ്രു​വ​രി 28ന് ​പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ നി​ര്‍വ​ഹി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, വി​ദ്യാ​ര്‍ഥി​ക​ളു​ടെ പ​രീ​ക്ഷ​ക​ള്‍, പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ൾ മൂ​ലം കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കാ​ൻ വൈ​കി. നി​ല​വി​ൽ സൗ​ക​ര്യ​പ്ര​ദ​മാ​യ സ​മ​യ​മാ​യ​തി​നാ​ലാ​ണ് ഈ ​ദി​വ​സ​ങ്ങ​ളി​ൽ താ​മ​സം തു​ട​ങ്ങാ​ൻ തീ​രു​മാ​നി​ച്ച​ത്. വീ​ട്ടു​കാ​രു​ടെ ഏ​റ്റ​വും അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും പ​ങ്കെ​ടു​ക്കു​ന്ന ച​ട​ങ്ങി​ന്റെ സ്വ​കാ​ര്യ​ത പ്ര​ധാ​ന​പ്പെ​ട്ട​താ​യ​തി​നാ​ലാ​ണ് പ്ര​വേ​ശ​നം പ​രി​മി​ത​പ്പെ​ടു​ത്തി​യ​തെ​ന്ന് നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

മു​ട്ടി​ല്‍-​മേ​പ്പാ​ടി സം​സ്ഥാ​ന പാ​ത​യോ​ട് ചേ​ര്‍ന്നാ​ണ് പ്രോ​ജ​ക്ട് സൈ​റ്റ്. 8 സെ​ന്റി​ല്‍ 1060 സ്‌​ക്വ​യ​ർ ഫീ​റ്റി​ല്‍ മൂ​ന്ന് ബെ​ഡ്‌​റൂം, ര​ണ്ട് ബാ​ത്ത്‌​റൂം, അ​ടു​ക്ക​ള, ഡൈ​നി​ങ് ഹാ​ള്‍, വ​ര്‍ക്ക് ഏ​രി​യ, സി​റ്റൗ​ട്ട്, ബ്രി​ക്‌​സ് പാ​കി​യ മു​റ്റം, മു​ന്‍വ​ശ​ത്ത് ഏ​ഴ് മീ​റ്റ​ര്‍ വീ​തി​യി​ല്‍ ടൈ​ല്‍ പാ​കി​യ റോ​ഡ് തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളു​മാ​യാ​ണ് വീ​ടു​ക​ള്‍ കൈ​മാ​റി​യ​ത്. കു​ടി​വെ​ള്ള​വും വൈ​ദ്യു​തി​യും ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്.

ശു​ദ്ധ​ജ​ല​ത്തി​ന് കി​ണ​ര്‍ കു​ഴി​ച്ച് കൂ​റ്റ​ന്‍ ടാ​ങ്ക് സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ഫ​ര്‍ണി​ച്ച​റും മു​സ്‌​ലിം ലീ​ഗാ​ണ് ന​ല്‍കി​യ​ത്. ഓ​രോ വീ​ട്ടു​ട​മ​ക്കും ആ​വ​ശ്യ​മെ​ങ്കി​ല്‍ മു​ക​ളി​ലേ​ക്ക് വീ​ട് ഉ​യ​ര്‍ത്താ​ന്‍ ആ​വ​ശ്യ​മാ​യ ത​റ​ബ​ല​ത്തോ​ടെ​യാ​ണ് നി​ർ​മാ​ണം പൂ​ര്‍ത്തീ​ക​രി​ച്ച​ത്. പൂ​ച്ചെ​ടി​ക​ളും വൃ​ക്ഷ​ങ്ങ​ളും ന​ട്ടു​പി​ടി​പ്പി​ച്ച് പ​ദ്ധ​തി പ്ര​ദേ​ശം ഹ​രി​താ​ഭ​മാ​ക്കി​യി​ട്ടു​ണ്ട്.

പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ ന​ല്‍കു​ന്ന വീ​ടു​ക​ളു​ടെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ക​മ്യൂ​ണി​റ്റി ഹാ​ള്‍, പാ​ര്‍ക്ക് ഉ​ള്‍പ്പെ​ടെ ഭ​വ​ന സ​മു​ച്ച​യ​ത്തി​ല്‍ ഉ​ണ്ടാ​കും. അം​ഗ​ൻ​വാ​ടി​ക്കും മ​റ്റും ആ​വ​ശ്യ​മാ​യ സ്ഥ​ല​സൗ​ക​ര്യ​വു​മു​ണ്ട്. മേ​പ്പാ​ടി​യി​ല്‍നി​ന്ന് അ​ഞ്ച് കി​ലോ​മീ​റ്റ​റും മു​ട്ടി​ല്‍ ടൗ​ണി​ല്‍നി​ന്ന് നാ​ല് കി​ലോ​മീ​റ്റ​റും സ​ഞ്ച​രി​ച്ചാ​ല്‍ സൈ​റ്റി​ലെ​ത്താം. മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ല്‍ ത​ന്നെ വീ​ടു​ക​ള്‍ വേ​ണ​മെ​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ആ​വ​ശ്യ​ത്തി​ന് പ​രി​ഗ​ണ​ന ന​ല്‍കി​യാ​ണ് വെ​ള്ളി​ത്തോ​ട് ത​ന്നെ പ​ദ്ധ​തി​ക്കാ​യി സ്ഥ​ലം വാ​ങ്ങി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muslim LeagueWayanadMundakkai Chooralmala TownshipWayanad township
News Summary - disaster: Families to start staying in League houses from 25th
Next Story