വെറ്ററിനറി യൂനിവേഴ്സിറ്റിയിൽ വയറിളക്ക രോഗബാധ: പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതം
text_fieldsPookode Veterinay Universty
കൽപറ്റ: പൂക്കോട് വെറ്ററിനറി യൂനിവേഴ്സിറ്റിയിലെ വിദ്യാർഥികൾക്ക് വയറിളക്ക രോഗബാധയേറ്റതിനെ തുടർന്ന് ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തിയതായി വയനാട് ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുക അറിയിച്ചു. 34 വിദ്യാർഥികളെയാണ് വയറിളക്കം, വയറുവേദന, ഛർദ്ദി എന്നീ ലക്ഷണങ്ങളോടെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഡി.എസ്.ഒ, എച്ച്.ഐ, എപ്പിഡമോളജിസ്റ്റ് എന്നിവരടങ്ങുന്ന സംഘം യൂനിവേഴ്സിറ്റി സന്ദർശിച്ച് കാൻറീൻ ജീവനക്കാർക്കും വിദ്യാർഥികൾക്കും ബോധവത്കരണം നൽകുകയും കുടിവെള്ള സ്രോതസ് സൂപ്പർ ക്ലോറിനേഷൻ ചെയ്യുന്നതിന് നിർദേശം നൽകുകയും ചെയ്തു. കുടിവെള്ളം ഗുണനിലവാര പരിശോധനക്കും രോഗബാധിതരുടെ രക്തം, മലം എന്നിവയുടെ സാമ്പിളുകൾ ആലപ്പുഴയിലെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്കും അയച്ചിട്ടുണ്ട്.
രണ്ടാഴ്ച മുമ്പ് വനിത ഹോസ്റ്റലിലെ കുട്ടികൾക്ക് രോഗബാധ അനുഭവപ്പെട്ടതിനെ തുടർന്ന് വിദഗ്ധ സംഘം യൂനിവേഴ്സിറ്റി സന്ദർശിച്ച് ആവശ്യമായ ബോധവത്കരണം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

