Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightനാ​ലു...

നാ​ലു വ​യ​സ്സുകാ​രി​യു​ടെ മ​ര​ണം: അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ നി​ർ​ദേ​ശം

text_fields
bookmark_border
Human Rights Commission
cancel

ക​ൽ​പ​റ്റ: നാ​ലു വ​യ​സ്സുള്ള പെ​ൺ​കു​ട്ടി​യു​ടെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന അ​ച്ഛ​ന്‍റെ പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം എ​ത്ര​യും വേ​ഗം പൂ​ർ​ത്തി​യാ​ക്കി അ​ന്തി​മ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ പൊ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കി.

അ​ന്വേ​ഷ​ണ​ത്തി​ൽ അ​സ്വാ​ഭാ​വി​ക​മാ​യി എ​ന്തെ​ങ്കി​ലും ക​ണ്ടെ​ത്തു​ക​യാ​ണെ​ങ്കി​ൽ നി​യ​മാ​നു​സൃ​തം ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജൂ നാ​ഥ്, കോ​ഴി​ക്കോ​ട് റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക്ക് ഉ​ത്ത​ര​വ് ന​ൽ​കി. മാ​ന​ന്ത​വാ​ടി കാ​ഞ്ഞി​ര​ങ്ങാ​ട് മ​ക്കി​യാ​ട് സ്വ​ദേ​ശി ടി. ​റെ​ജി​മോ​ൻ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്.

പ​രാ​തി​ക്ക​ാര​ന്‍റെ മ​ക​ൾ റി​ൽ​ന മ​രി​യറെ​ജി​മോ​ൻ ആ​ണ് ഇ​ക്ക​ഴി​ഞ്ഞ ഏ​പ്രി​ൽ എ​ട്ടി​ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മ​രി​ച്ച​ത്. കോ​ഴി​ക്കോ​ട് റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കു​ട്ടി​യെ ഹോ​ളി​ക്രോ​സ് ആ​ശു​പ​ത്രി​യി​ൽ നി​ന്നു​മാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​തെ​ന്നാ​ണ് പ​റ​യു​ന്ന​ത്. മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട​ഞ്ചേ​രി പൊ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad News
News Summary - Death of 4-year-old girl: Order to submit inquiry report
Next Story