Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightവളവ് വീതികൂട്ടൽ പണി...

വളവ് വീതികൂട്ടൽ പണി മന്ദഗതിയിൽ ചുരത്തിൽ കുരുക്ക് മുറുകി

text_fields
bookmark_border
വളവ് വീതികൂട്ടൽ പണി മന്ദഗതിയിൽ   ചുരത്തിൽ കുരുക്ക് മുറുകി
cancel
camera_alt

ചു​രം വ​ള​വി​ൽ വീ​തി കൂ​ട്ടു​ന്ന​തി​നാ​യി മ​ണ്ണു​മാ​ന്തി യ​ന്ത്രം കൊ​ണ്ട് മ​ണ്ണും പാ​റ​ക​ഷ്ണ​ങ്ങ​ളും നീക്കം ചെയ്യുന്നു

ക​ൽ​പ​റ്റ: ചു​ര​ത്തി​ലെ വ​ള​വു​ക​ൾ വീ​തി​കൂ​ട്ടു​ന്ന പ്ര​വൃ​ത്തി​ക​ൾ മ​ന്ദ​ഗ​തി​യി​ൽ. ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങി​യി​ട്ടു​ണ്ടെ​ങ്കി​ലും എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല. ഇ​തു​മൂ​ലം മി​ക്ക ദി​വ​സ​ങ്ങ​ളി​ലും ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​ണ്. ആ​വ​ശ്യ​ത്തി​നു തൊ​ഴി​ലാ​ളി​ക​ൾ പ്ര​വൃ​ത്തി​ക​ൾ​ക്കി​ല്ല. ഭാ​ര​വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​ശ്ചി​ത സ​മ​യ​ത്ത മാ​ത്ര​മേ പ്ര​വേ​ശ​ന​മു​ള്ളൂ​എ​ന്നാ​ണ് അ​റി​യി​പ്പെ​ങ്കി​ലും അ​തും ന​ട​പ്പാ​കു​ന്നി​ല്ല. 6, 7, 8 വ​ള​വു​ക​ളാ​ണു വീ​തി​കൂ​ട്ടി ന​വീ​ക​രി​ക്കു​ന്ന​ത്. ആ​വ​ശ്യ​ത്തി​നു പ​ണി​ക്കാ​രി​ല്ലാ​തെ എ​ല്ലാ ദി​വ​സ​വും പ്ര​വൃ​ത്തി ഇ​ഴ​ഞ്ഞാ​ണ് ന​ട​ക്കു​ന്ന​ത്. അ​രി​കി​ൽ നി​ന്ന് മ​ണ്ണു​മാ​ന്തി യ​ന്ത്രം കൊ​ണ്ടും മ​ണ്ണും മ​റ്റും നീ​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ. എ​ന്നാ​ൽ, ഇ​ത് പോ​ലും പ​കു​തി പ​കു​തി പി​ന്നി​ട്ടി​ട്ടി​ല്ല.

പ്ര​വൃ​ത്തി ന​ട​ക്കു​ന്ന ആ​റാം വ​ള​വി​ൽ മി​ക്ക ദി​വ​സ​ങ്ങ​ളി​ലും വാ​ഹ​ന​ങ്ങ​ൾ കു​ടു​ങ്ങു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ 9.30ന് ​ചു​രം ക​യ​റി​യ ക​ണ്ടെ​യ്ന​ർ ലോ​റി ആ​റാം വ​ള​വി​ൽ കേ​ടാ​യ​തോ​ടെ ര​ണ്ട​ര മ​ണി​ക്കൂ​ർ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. ഹൈ​വേ പൊ​ലീ​സും അ​ടി​വാ​രം ഔ​ട്ട് പോ​സ്റ്റ് പൊ​ലീ​സും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്നു ട്രാ​ക്ട​ർ എ​ത്തി​ച്ചാ​ണ് രാ​വി​ലെ പ​തി​നൊ​ന്നോ​ടെ ക​ണ്ടെ​യ്ന​ർ അ​രി​കി​ലേ​ക്കു മാ​റ്റി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്. ലോ​റി ഉ​ച്ച​യ്ക്ക് 2.45ന് ​ആ​ണ് ഇ​വി​ടെ നി​ന്നു മാ​റ്റി​യ​ത്. മ​ണ്ണു​മാ​ന്തി ഉ​പ​യോ​ഗി​ച്ച് പൊ​ളി​ച്ചി​റ​ക്കു​ന്ന മ​ണ്ണും ക​ല്ലും മ​റ്റും റോ​ഡ​രി​കി​ൽ പ​ല​യി​ട​ത്തും കൂ​ട്ടി​യി​ട്ടി​ട്ടു​ണ്ട്. ആ​റാം വ​ള​വി​ലും എ​ട്ടാം​വ​ള​വി​ലും കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് അ​ട​ക്ക​മു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ൾ വ​ള​വ് തി​രി​ച്ചെ​ടു​ക്കാ​ൻ ബു​ദ്ധി​മു​ട്ടാ​ണ്. ചു​ര​ത്തി​ൽ 6,8 വ​ള​വു​ക​ൾ ക​ട​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ എ​ടു​ക്കു​ന്നു​ണ്ട്. വാ​ഹ​ന​ങ്ങ​ൾ വ​ൺ​വേ​യാ​യി ക​ട​ത്തി​വി​ട്ടാ​ണ് കു​രു​ക്ക് അ​ഴി​ക്കു​ന്ന​ത്. ഇ​തി​നി​ടെ അ​മി​ത​ഭാ​രം ക​യ​റ്റി​യ ക​ണ്ടെ​യ്ന​റു​ക​ളും മ​റ്റും കു​ടു​ങ്ങു​ന്ന​തോ​ടെ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​കും.

ചു​ര​ത്തി​ലെ ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം ശ​ക്ത​മാ​ക്കാ​ൻ പൊ​ലീ​സി​ന്റെ ഇ​ട​പെ​ട​ൽ അ​ത്യാ​വ​ശ്യ​മാ​ണ്. ചു​ര​ത്തി​ൽ മ​ഴ​ക്കാ​ല​ത്ത് ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല ഭ​ര​ണ​കൂ​ട​ങ്ങ​ൾ മ​ൾ​ട്ടി ആ​ക്സി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്കു നി​രോ​ധ​നം പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ഫ​ല​പ്ര​ദ​മാ​യി​ല്ല. ന​ട്ടു​ച്ച​ക്കു പോ​ലും മ​ൾ​ട്ടി ആ​ക്സി​ൽ ലോ​റി​ക​ൾ ലോ​ഡു​മാ​യി ചു​രം ക​യ​റി​യി​റ​ങ്ങു​ക​യാ​ണ്.

ചു​ര​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യു​ണ്ടാ​യ ഗ​താ​ഗ​ത​ക്കു​രു​ക്ക്

24 മ​ണി​ക്കൂ​റും അ​ടി​വാ​ര​ത്ത് പൊ​ലീ​സ് ഉ​ണ്ടാ​കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​തെ​ങ്കി​ലും ഒ​ന്നും ന​ട​ക്കു​ന്നി​ല്ല. ര​ണ്ട് ആ​ക്‌​സി​ലി​ൽ കൂ​ടു​ത​ലു​ള്ള ട്ര​ക്ക്, ലോ​റി, ടാ​ങ്ക​ർ, ട്രെ​യി​ല​ർ, ക​ണ്ടെ​യ്ന​ർ വാ​ഹ​ന​ങ്ങ​ൾ, മ​റ്റു വ​ലി​യ മ​ൾ​ട്ടി ആ​ക്‌​സി​ൽ വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ​ക്ക് രാ​വി​ലെ ആ​റു മു​ത​ൽ രാ​ത്രി എ​ട്ടു വ​രെ​യാ​ണ് നി​യ​ന്ത്ര​ണം. കാ​ല​വ​ർ​ഷം അ​വ​സാ​നി​ക്കും വ​രെ​യോ അ​ടു​ത്ത ഉ​ത്ത​ര​വ് ഉ​ണ്ടാ​കും വ​രെ​യോ നി​യ​ന്ത്ര​ണ​മെ​ന്നാ​ണു ക​ല​ക്ട​റു​ടെ ഉ​ത്ത​ര​വി​ലു​ള്ള​ത്. ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ൻ കോ​ഴി​ക്കോ​ട് റൂ​റ​ൽ പൊ​ലീ​സ് മേ​ധാ​വി​ക്ക് നി​ർ​ദേ​ശ​വും ന​ൽ​കി​യി​രു​ന്നു. അ​ടി​വാ​രം, ല​ക്കി​ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ 24 മ​ണി​ക്കൂ​റും പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​ന്യ​സി​ക്കു​മെ​ന്നും പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, പൊ​ലീ​സ് പ​രിോ​ശ​ധ​ന ഇ​ല്ലാ​ത്ത​തി​നാ​ൽ നി​രോ​ധം ലം​ഘി​ച്ച് പ​ക​ൽ സ​മ​യ​ത്തും​പാ​ലും വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ചു​ര​ത്തി​ലൂ​ടെ പോ​കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:transportThamarasseryKozhikode-Wayanad route
News Summary - Curve Widening Work Slows Down: Traffic Congestion Intensifies on the Pass
Next Story