സി.പി.ഐ വയനാട് ജില്ല സമ്മേളനം: സെമിനാറുകൾക്ക് ഇന്ന് തുടക്കം
text_fieldsകൽപറ്റ: 24ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി കൽപറ്റയിൽ സെപ്റ്റംബർ 15,16,17 തീയതികളിൽ നടക്കുന്ന സി.പി.ഐ ജില്ല സമ്മേളനത്തിന് മുന്നോടിയായുള്ള വയനാട് വികസന സെമിനാറുകള്‍ക്ക് ഞായറാഴ്ച തുടക്കമാകും. രാവിലെ 10ന് ശ്രേയസ് ഹാളില്‍ നടക്കുന്ന 'പുത്തന്‍ സാമ്പത്തിക നയങ്ങളും വയനാടിന്റെ വികസന പരിപ്രേക്ഷ്യവും' സെമിനാറിൽ സംസ്ഥാന പ്ലാനിങ് ബോര്‍ഡ് അംഗം ഡോ. രവി രാമന്‍ മുഖ്യപ്രഭാഷണം നടത്തും.
കിസാന്‍ സഭ ജില്ല സെക്രട്ടറി ഡോ. അമ്പി ചിറയില്‍ വികസന രേഖ അവതരിപ്പിക്കും. ഉച്ച രണ്ടിന് മാനന്തവാടി വ്യാപര ഭവനിൽ 'ഗോത്ര സംസ്കൃതിയുടെ അതിജീവനം: സാധ്യതകളും പരിമിതികളും' എന്ന വിഷയത്തിൽ സെമിനാർ നടക്കും. മുൻ എം.എൽ.എ കെ. അജിത്ത് ഉദ്ഘാടനം ചെയ്യും.
യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി എ.പി. അഹമ്മദ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തും.സെപ്റ്റംബര്‍ നാലിന് വൈത്തിരിയില്‍ നടക്കുന്ന വനിത സെമിനാര്‍ കമല സദാനന്ദന്‍ ഉദ്ഘാടനം ചെയ്യുമെന്ന് സ്വാഗതസംഘം കണ്‍വീനര്‍ സി.എസ്. സ്റ്റാന്‍ലി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

