Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightസ്മാ​ര്‍ട്ടാ​യി...

സ്മാ​ര്‍ട്ടാ​യി ന​ഗ​ര​സ​ഭ​ക​ള്‍

text_fields
bookmark_border
k smart
cancel

ക​ൽ​പ​റ്റ: പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് അ​തി​വേ​ഗം സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ല​ഭ്യ​മാ​ക്കി സ്മാ​ര്‍ട്ടാ​യി ന​ഗ​ര​സ​ഭ​ക​ള്‍. ജി​ല്ല​യി​ലെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഫ​യ​ല്‍ ര​ഹി​ത സേ​വ​ന​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി കെ-​സ്മാ​ർ​ട്ട് ഡി​ജി​റ്റ​ലൈ​സ് സം​വി​ധാ​നം ജി​ല്ല​യി​ലെ മൂ​ന്നു ന​ഗ​ര​സ​ഭ​യി​ലും പൂ​ര്‍ത്തി​യാ​യി. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ മു​ഖേ​ന ന​ല്‍കു​ന്ന സേ​വ​ന​ങ്ങ​ളെ 35 മൊ​ഡ്യൂ​ളു​ക​ളാ​യി തി​രി​ച്ച് ഒ​റ്റ പ്ലാ​റ്റ്ഫോ​മി​ലൂ​ടെ ഓ​ണ്‍ലൈ​നാ​യി ല​ഭ്യ​മാ​ക്കു​ന്ന​താ​ണ് കെ-​സ്മാ​ർ​ട്ട് പ​ദ്ധ​തി.

പ്ര​വാ​സി​ക​ള്‍ ഉ​ള്‍പ്പ​ടെ 24 പേ​രു​ടെ വി​വാ​ഹ ര​ജി​സ്‌​ട്രേ​ഷ​നാ​ണ് ഓ​ണ്‍ലൈ​ന്‍ സം​വി​ധാ​ന​ത്തി​ലൂ​ടെ ന​ട​ന്ന​ത്. മാ​ന​ന്ത​വാ​ടി-​ഒ​മ്പ​ത്, ക​ല്‍പ​റ്റ- ഏ​ഴ്, സു​ല്‍ത്താ​ന്‍ ബ​ത്തേ​രി-​എ​ട്ട് എ​ന്നി​ങ്ങ​നെ വി​വാ​ഹ ര​ജി​സ്‌​ട്രേ​ഷ​നു​ക​ളാ​ണ് ചെ​യ്ത​ത്. വി​ദേ​ശ​ത്തു​നി​ന്ന് ലോ​ഗി​ന്‍ ഐ​ഡി ഉ​പ​യോ​ഗി​ച്ച് കെ.​വൈ.​സി വെ​രി​ഫി​ക്കേ​ഷ​നി​ലൂ​ടെ വി​വാ​ഹ ര​ജി​സ്ട്രേ​ഷ​ന്‍ ഉ​ൾപ്പെ​ടെ കാ​ര്യ​ങ്ങ​ള്‍ ചെ​യ്യാ​ന്‍ സാ​ധി​ക്കും.

ഏ​പ്രി​ല്‍ ഒ​ന്നോ​ടെ പ​ഞ്ചാ​യ​ത്തുത​ല​ത്തി​ലേ​ക്കും

ഏ​പ്രി​ല്‍ ഒ​ന്നോ​ടെ കെ-​സ്മാ​ര്‍ട്ട് സം​വി​ധാ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ലേ​ക്കും വ്യാ​പി​പ്പി​ക്കും. ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ കേ​ര​ള മി​ഷ​നാ​ണ് കെ-​സ്മാ​ര്‍ട്ട് വി​ക​സി​പ്പി​ച്ച​ത്. കെ-​സ്മാ​ര്‍ട്ട് ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ സേ​വ​ന​ങ്ങ​ള്‍ക്കു​ള്ള അ​പേ​ക്ഷ​ക​ളും പ​രാ​തി​ക​ളും ഓ​ണ്‍ലൈ​നാ​യി ന​ല്‍കാ​നും അ​പേ​ക്ഷ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ഓ​ണ്‍ലൈ​നാ​യി അ​റി​യാ​നും സാ​ധി​ക്കും. അ​പേ​ക്ഷ​യു​ടെ കൈ​പ്പ​റ്റ് ര​സീ​ത് പ​രാ​തി​ക്കാ​ര​ന്റെ/​അ​പേ​ക്ഷ​ക​ന്റെ ലോ​ഗി​നി​ലും വാ​ട്സ്ആ​പ്, ഇ-​മെ​യി​ല്‍ എ​ന്നി​വ​യി​ല്‍ ല​ഭ്യ​മാ​കു​ന്ന ഇ​ന്റ​ഗ്രേ​റ്റ​ഡ് മെ​സേ​ജി​ങ് സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ജി.​ഐ.​എ​സ് സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് പ്ലോ​ട്ടു​ക​ളു​ടെ​യും കെ​ട്ടി​ട​ങ്ങ​ളു​ടെ​യും വി​വ​ര​ങ്ങ​ള്‍ ഡി​ജി​റ്റ​ല്‍ രൂ​പ​ത്തി​ല്‍ ത​യാ​റാ​ക്കു​ന്ന​തി​ലൂ​ടെ വേ​ഗ​ത്തി​ല്‍ കെ​ട്ടി​ട നി​ർ​മാ​ണ പെ​ര്‍മി​റ്റു​ക​ള്‍ ജ​ന​ങ്ങ​ള്‍ക്ക് ല​ഭ്യ​മാ​ക്കു​ന്നു. കെ-​സ്മാ​ര്‍ട്ടി​ലെ നോ ​യു​വ​ര്‍ ലാ​ന്‍ഡ് എ​ന്ന ഫീ​ച്ച​റി​ലൂ​ടെ ഒ​രു സ്ഥ​ല​ത്ത് ഏ​തെ​ല്ലാം ത​ര​ത്തി​ലു​ള്ള കെ​ട്ടി​ട​ങ്ങ​ളാ​ണ് നി​ർ​മി​ക്കാ​ന്‍ ക​ഴി​യു​കയെന്ന വി​വ​ര​വും പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് അ​റി​യാം.

ആ​ദ്യ​ഘ​ട്ടം എ​ട്ടു സേ​വ​ന​ങ്ങ​ൾ

ജ​ന​ന-​മ​ര​ണ-​വി​വാ​ഹ ര​ജി​സ്ട്രേ​ഷ​ന്‍, ബി​സി​ന​സ് ഫെ​സി​ലി​റ്റേ​ഷ​ന്‍, വ​സ്തു നി​കു​തി, യൂ​സ​ര്‍ മാ​നേ​ജ്മെ​ന്റ്, ഫ​യ​ല്‍ മാ​നേ​ജ്മെ​ന്റ് സി​സ്റ്റം, ഫി​നാ​ന്‍സ് മൊ​ഡ്യൂ​ള്‍, ബി​ല്‍ഡി​ങ് പെ​ര്‍മി​ഷ​ന്‍ മൊ​ഡ്യൂ​ള്‍, പൊ​തു​ജ​ന പ​രാ​തി പ​രി​ഹാ​രം എ​ന്നീ സേ​വ​ന​ങ്ങ​ളാ​ണ് കെ-​സ്മാ​ര്‍ട്ടി​ലൂ​ടെ ല​ഭ്യ​മാ​വു​ക.

ല​ക്ഷ്യം

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ല്‍നി​ന്നു​ള്ള സേ​വ​ന​ങ്ങ​ള്‍ ഓ​ഫി​സു​ക​ളി​ലെ​ത്താ​തെ സ​മ​യ​ബ​ന്ധി​ത​മാ​യി പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് ല​ഭ്യ​മാ​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. പ്ര​വാ​സി​ക​ള്‍ക്ക് നേ​രി​ട്ടെ​ത്താ​തെ അ​ത​ത് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​വും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CorporationWayanad NewsK Smart
News Summary - Corporations becomes Smart
Next Story