Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightഉ​യ​ര​ങ്ങ​ൾ...

ഉ​യ​ര​ങ്ങ​ൾ കീ​ഴ​ട​ക്കി 50 കാ​രി ദു​ബൈ വെ​റ്റ​റ​ന്‍സ് ചാ​മ്പ്യ​ന്‍ഷി​പ്പി​ന് ഒ​രു​ങ്ങു​ന്നു

text_fields
bookmark_border
ഉ​യ​ര​ങ്ങ​ൾ കീ​ഴ​ട​ക്കി 50 കാ​രി ദു​ബൈ വെ​റ്റ​റ​ന്‍സ് ചാ​മ്പ്യ​ന്‍ഷി​പ്പി​ന് ഒ​രു​ങ്ങു​ന്നു
cancel
camera_alt

ഷീ​ന ദി​നേ​ശ​ന്‍

ക​ല്‍പ​റ്റ: വെ​ള്ള​മു​ണ്ട ഒ​ഴു​ക്ക​ന്‍മൂ​ല വ​ട്ട​ക്കൊ​ല്ലി ഷീ​ന ദി​നേ​ശ​ന്‍ ദു​ബൈ വെ​റ്റ​റ​ന്‍സ് സ്‌​പോ​ര്‍ട്‌​സ് ആൻഡ് ഗെ​യിം​സ് ചാ​മ്പ്യ​ന്‍ഷി​പ്പി​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്. ഒ​ക്ടോ​ബ​ര്‍ 27, 28, 29 തീ​യ​തി​ക​ളി​ലാ​ണ് ചാ​മ്പ്യ​ന്‍ഷി​പ്പ്. കേ​ന്ദ്ര, സം​സ്ഥാ​ന കാ​യി​ക മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ​യും സ്‌​പോ​ര്‍ട്‌​സ് കൗ​ണ്‍സി​ലി​ന്റെ​യും സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തി​ന്റെ അ​ഭാ​വ​ത്തി​ല്‍ ചാ​മ്പ്യ​ന്‍ഷി​പ്പ് കൈ​വി​ട്ടു​പോ​കു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണെ​ന്ന് 50കാ​രി​യാ​യ ഷീ​ന. മേ​യ് 12 മു​ത​ല്‍ 20 വ​രെ ദ​ക്ഷി​ണ കൊ​റി​യ​യി​ല്‍ ന​ട​ന്ന ഏ​ഷ്യ​ന്‍ പ​സ​ഫി​ക് മാ​സ്റ്റേ​ഴ്‌​സ് ഗെ​യിം​സി​ല്‍ രാ​ജ്യ​ത്തി​നാ​യി ര​ണ്ട് വെ​ള്ളി മെ​ഡ​ലു​ക​ളാ​ണ് ഷീ​ന നേ​ടി​യ​ത്. 80 മീ​റ്റ​ര്‍ ഹ​ര്‍ഡി​ല്‍സി​ലും ഹാ​മ​ര്‍ത്രോ​യി​ലും (നാ​ല് കി​ലോ​ഗ്രാം). വി​വി​ധ സം​ഘ​ട​ന​ക​ളു​ടേ​യും സ്ഥാ​പ​ന​ങ്ങ​ളു​ടേ​യും സ​ഹ​ക​ര​ണ​മാ​ണ് കൊ​റി​യ​യി​ല്‍ ഇ​ന്ത്യ​യെ പ്ര​തി​നി​ധാ​നം ചെ​യ്യാ​ന്‍ ഷീ​ന​ക്ക് സ​ഹാ​യ​ക​മാ​യ​ത്. സ​മാ​ന​മാ​യി ദു​ബൈ യാ​ത്ര​യും സാ​ധ്യ​മാ​കു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് അ​വ​ര്‍. 2024ല്‍ ​അ​മേ​രി​ക്ക​യി​ല്‍ ന​ട​ക്കു​ന്ന വേ​ള്‍ഡ് മീ​റ്റി​ലേ​ക്കും ഷീ​ന​യെ തി​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്.

ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ മാ​ത​മം​ഗ​ലം സ്വ​ദേ​ശി​നി​യാ​ണ് ഷീ​ന. ഹൈ​സ്‌​കൂ​ള്‍ പ​ഠ​ന​കാ​ല​ത്തു സ്പോ​ര്‍ട്‌​സി​ല്‍ സ​ജീ​വ​മാ​യി​രു​ന്ന അ​വ​ര്‍ 18 വ​ര്‍ഷം മു​മ്പാ​ണ് വ​ട്ട​ക്കൊ​ല്ലി ദി​നേ​ശ​ന്റെ ജീ​വി​ത​സ​ഖി​യാ​യി വെ​ള്ള​മു​ണ്ട​യി​ലെ​ത്തി​യ​ത്. ജീ​വി​ത​യാ​ത്ര തു​ട​രു​ന്ന​തി​നി​ടെ 2018ല്‍ ​മാ​ന​ന്ത​വാ​ടി​യി​ല്‍ കാ​യി​ക മ​ത്സ​ര​ത്തി​നു മ​ക​നു കൂ​ട്ടു​പോ​യ ഷീ​ന മു​തി​ര്‍ന്ന​വ​ര്‍ക്കാ​യി ന​ട​ന്ന ഹാ​മ​ര്‍ ത്രോ ​മ​ത്സ​ര​ത്തി​ന് ഒ​ന്നാം സ്ഥാ​നം നേ​ടി. ഇ​ത് അ​വ​രു​ടെ ജീ​വി​ത​ത്തി​ല്‍ വ​ഴി​ത്തി​രി​വാ​യി. കു​ടും​ബ​ത്തി​ന്റെ പി​ന്തു​ണ​യോ​ടെ കാ​യി​ക പ​രി​ശീ​ല​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ ചെ​ലു​ത്തി​യ ഷീ​ന പി​ന്നീ​ട് സം​സ്ഥാ​ന, ദേ​ശീ​യ, അ​ന്ത​ര്‍ദേ​ശീ​യ വെ​റ്റ​റ​ന്‍സ് മീ​റ്റു​ക​ളി​ല്‍ നി​ര​വ​ധി മെ​ഡ​ലു​ക​ള്‍ നേ​ടി.

2022 മേ​യി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന ദേ​ശീ​യ മാ​സ്റ്റേ​ഴ്‌​സ് അ​ത്‌​ല​റ്റി​ക്‌​സ് മീ​റ്റി​ല്‍ ഷീ​ന ഹാ​മ​ര്‍ ത്രോ​യി​ല്‍ സ്വ​ര്‍ണ​വും ഡി​സ്‌​ക​സ് ത്രോ​യി​ല്‍ വെ​ങ്ക​ല​വും നേ​ടി. അ​തേ​വ​ര്‍ഷം ന​വം​ബ​റി​ല്‍ നാ​സി​ക്കി​ല്‍ ന​ട​ന്ന ദേ​ശീ​യ വെ​റ്റ​റ​ന്‍സ് ചാ​മ്പ്യ​ന്‍ഷി​പ്പി​ലും മി​ക​ച പ്ര​ക​ട​നം കാ​ഴ്ച​​െവ​ച്ചു.

ഡി​സ്‌​ക​സ് ത്രോ​യി​ല്‍ ഒ​ന്നാം സ്ഥാ​നം നേ​ടി​യ ഷീ​ന ഹാ​മ​ര്‍ ത്രോ, ​ഷോ​ട്ട്പു​ട്ട്, 200 മീ​റ്റ​ര്‍ ഓ​ട്ടം, 400 മീ​റ്റ​ര്‍ റി​ലേ എ​ന്നി​വ​യി​ല്‍ ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ല്‍ വ​ാരാ​ണ​സി​യി​ല്‍ ന​ട​ന്ന ദേ​ശീ​യ മാ​സ്റ്റേ​ഴ്‌​സ് മീ​റ്റി​ലും വ്യ​ക്തി​മു​ദ്ര പ​തി​ച്ചാ​ണ് ഷീ​ന മ​ട​ങ്ങി​യ​ത്. മീ​റ്റി​ല്‍ ഹാ​മ​ര്‍ ത്രോ​യി​ലും 3,000 മീ​റ്റ​ര്‍ ന​ട​ത്ത​ത്തി​ലും സ്വ​ര്‍ണം നേ​ടി​യ അ​വ​ര്‍ ഹ​ര്‍ഡി​ല്‍സ്, ഡി​സ്‌​ക​സ് ത്രോ ​എ​ന്നി​വ​യി​ല്‍ വെ​ള്ളി​യും 100, 400 മീ​റ്റ​ര്‍ റി​ലേ​ക​ളി​ല്‍ വെ​ങ്ക​ലും ക​ര​സ്ഥ​മാ​ക്കി. നാ​സി​ക്കി​ല്‍ ന​ട​ന്ന മ​ത്സ​ര​മാ​ണ് സൗ​ത്ത് കൊ​റി​യ​ല്‍ ഏ​ഷ്യ പ​സ​ഫി​ക് മാ​സ്റ്റേ​ഴ്‌​സ് മീ​റ്റി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നു വ​ഴിതു​റ​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Conquering heightsDubai Veterans Championship
News Summary - Conquering the heights and preparing for the 50-car Dubai Veterans Championship
Next Story