വയനാട്: അഞ്ചു വയസ്സില് താഴെയുള്ളവരുടെ സമ്പൂര്ണ ആധാര് എൻ റോള്മെന്റ് പൂർത്തീകരിച്ചു
text_fieldsകൽപറ്റ: ജില്ലയിലെ അഞ്ചു വയസ്സില് താഴെ പ്രായപരിധിയിലുള്ള കുട്ടികളുടെ സമ്പൂര്ണ ആധാര് എൻ റോള്മെന്റ് പൂർത്തിയാക്കിയ കേരളത്തിലെ ആദ്യ ജില്ലയായി വയനാട്. ജില്ല കലക്ടര് ഡോ. രേണുരാജ് ചൊവ്വാഴ്ച രാവിലെ 10ന് പൂതാടി അംഗൻവാടിയില് പ്രഖ്യാപിക്കും.
ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തില് കേരള സംസ്ഥാന ഐ.ടി മിഷന്, അക്ഷയ പ്രോജക്ട്, വനിത ശിശുവികസന വകുപ്പ്, തദ്ദേശ ഭരണ വകുപ്പ്, പട്ടിക ജാതി-പട്ടിക വര്ഗ വകുപ്പ് തുടങ്ങിയ വകുപ്പുകളെ ഏകോപിപ്പിച്ചാണ് ജില്ലയിലെ അഞ്ചു വയസ്സില് താഴെ പ്രായ പരിധിയിലുള്ളവരുടെ ആധാര് എൻ റോള്മെന്റ് പൂര്ത്തിയാക്കിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

