ടൂറിസം വകുപ്പിന്റെ ബോർഡുകൾ ഡി.ടി.പി.സി ദുരുപയോഗം ചെയ്യുന്നതായി പരാതി
text_fieldsകൽപറ്റ: ടൂറിസം വകുപ്പിന്റെ പേരും ബോർഡും ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ (ഡി.ടി.പി.സി) ദുരുപയോഗം ചെയ്യുന്നതായി പരാതി. ചാരിറ്റബിൾ സൊസൈറ്റിയായി രജിസ്റ്റർ ചെയ്ത സ്ഥാപനമാണ് ഡി.ടി.പി.സി. എന്നാൽ, സർക്കാർ സ്ഥാപനമാണെന്ന രീതിയിൽ വാഹനങ്ങളിൽ ഡിപാർട്ട്മെന്റ് ഓഫ് ടൂറിസം എന്ന ബോർഡിന്റെ കീഴിൽ ഡി.ടി.പി.സി എന്ന ബോർഡ് ചുവപ്പുനിറത്തിൽ സ്വർണലിപികളിൽ എഴുതിയാണ് വാഹനം ഓടിക്കുന്നത്.
സർക്കാർ വാഹനങ്ങളാണെന്നു തെറ്റിദ്ധരിപ്പിക്കുംവിധമാണ് വാഹനങ്ങൾ ഓടുന്നത്. ഡി.ടി.പി.സിയുടെ ചെയർമാൻ ജില്ല കലക്ടറാണ്. ബോർഡ് ദുരുപയോഗം ചെയ്യുന്ന വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടിയെടുക്കുന്നില്ലെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

