Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightജില്ല പഞ്ചായത്ത്...

ജില്ല പഞ്ചായത്ത് സ്ഥാനാർഥിയാകാൻ പൊരിഞ്ഞപോര്​; ഞായറാഴ്​ച കോൺഗ്രസിൽ നിർണായക ചർച്ച

text_fields
bookmark_border
ജില്ല പഞ്ചായത്ത് സ്ഥാനാർഥിയാകാൻ പൊരിഞ്ഞപോര്​; ഞായറാഴ്​ച കോൺഗ്രസിൽ നിർണായക ചർച്ച
cancel

കൽപറ്റ: വയനാട്​ ജില്ല പഞ്ചായത്ത്​ ഭരണം കൈയിലൊതുക്കാൻ യു.ഡി.എഫും എൽ.​ഡി.എഫും തുറന്ന പോരാട്ടത്തിനിടെ സീറ്റ്​ വിഭജനവും സ്ഥാനാർഥി നിർണയവും കീറാമുട്ടി. ഭരണം നിലനിർത്താൻ രംഗത്തുള്ള യു.ഡി.എഫിൽ ഇപ്പോൾ എ, ഐ തർക്കമാണ്​ തുടരുന്നത്​. അ​േതസമയം, ഇത്തവണ ഭരണം പിടിക്കാൻ ശ്രമിക്കുന്ന എൽ.ഡി.എഫിൽ ഘടകകക്ഷികളുടെ ബാഹുല്യവും സീറ്റ്​ വിഭജനവുമാണ്​ പ്രശ്​നം.

ഞായറാഴ്​ച കോൺഗ്രസിൽ നിർണായക ചർച്ച നടക്കും. ജില്ലയിൽ തെര​െഞ്ഞടുപ്പ്​ ചുമതലയുള്ള പി.കെ. ശ്രീമതിയുടെ സാന്നിധ്യത്തിൽ സി.പി.എമ്മും ജില്ല പഞ്ചായത്ത്​ സീറ്റ്​ പ്രശ്​നം ചർച്ച ചെയ്യും. പൊതുവെ യു.ഡി.എഫിന്​ മേൽക്കൈയുള്ള ജില്ല പഞ്ചായത്തിൽ 16 ഡിവിഷനുകളാണുള്ളത്​.

കോൺഗ്രസ്​ 10 ഡിവിഷനുകളിലും മുസ്​ലിം ലീഗ്​ അഞ്ചിലും കേരള കോൺഗ്രസ്​ ജോസ​ഫ്​ വിഭാഗം ഒരു സീറ്റിലും മത്സരിക്കാൻ ധാരണയായിട്ടുണ്ട്​. വെള്ളമുണ്ട, കണിയാമ്പറ്റ, പനമരം, പടിഞ്ഞാറത്തറ, മേപ്പാടി എന്നിവയാണ്​ ലീഗ്​ മത്സരിക്കുന്ന ഡിവിഷനുകൾ. മീനങ്ങാടി പട്ടിവർഗ വനിത സംവരണ സീറ്റിൽ കേരള കോൺഗ്രസ്​ ജനവിധി തേടും.

കോൺഗ്രസിൽ മുതിർന്ന നേതാക്കൾ തന്നെ മത്സരിക്കാൻ രംഗത്തുണ്ട്​. ഉറച്ച സീറ്റിനു വേണ്ടി അവർ സമ്മർദം ചെലുത്തുന്നുണ്ട്​. കെ.കെ. അബ്രഹാം, കെ.എൽ. പൗ​ലോസ്​, കെ.കെ. വി​ശ്വനാഥൻ മാസ്​റ്റർ, പി.കെ. അനിൽകുമാർ, സംഷാദ്​ മരക്കാർ, അമൽ ജോയ്​, ജോയി തൊട്ടിത്തറ, ചിന്നമ്മ ജോസ്​, സീതാ വിജയൻ, ഉഷാകുമാരി തുടങ്ങിയവർ രംഗത്തുണ്ട്​. മുട്ടിൽ ഡിവിഷനിൽ മത്സരിക്കാൻ പാർട്ടിക്കുള്ളിൽ വടംവലിയുണ്ട്​. ഗ്രൂപ്​ ചർച്ച ഉടൻ പൂർത്തിയാക്കാൻ നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്​.

എൽ.ഡി.എഫിൽ സി.പി.എം ഒമ്പത്​​, സി.പി​.ഐ രണ്ട്​, എൻ.സി.പി​, ജനതാദൾ -എസ്​​, ഐ.എൻ.എൽ, കേരള കോൺഗ്രസ്​ -എം ജോസ്​ വിഭാഗം, എൽ.ജെ.ഡി പാർട്ടികൾ ഓരോ സീറ്റിലും മത്സരിക്കാനാണ്​ ധാരണ. ഇതിൽ ഒരു ഡിവിഷനിൽ എൽ.ഡി.എഫ്​ ഒരു സ്വതന്ത്രനെയും പരിഗണിക്കുന്നുണ്ട്​. തിരുനെല്ലി, പൊഴുതന, മീനങ്ങാടി, അമ്പലവയൽ, ചീരാൽ ഡിവിഷനുകളിൽ ഇത്തവണയും സി.പി.എം മത്സരിക്കും. പുൽപള്ളിയിൽ സി.പി.ഐ സ്​ഥാനാർഥിയായി എം.എം. മേരി ജനവിധി തേടും.

മേപ്പാടി ഡിവിഷ​െൻറ കാര്യത്തിൽ സി.പി.​െഎയും എൽ.ജെ.ഡിയും തർക്കം തുടരുന്നു. സംസ്​ഥാന നേതാക്കൾ വരെ തർക്കം പരിഹരിക്കാൻ ഇടപെട്ടിട്ടുണ്ട്​.ജില്ല പഞ്ചായത്ത്​ പ്രസിഡൻറ്​ സ്​ഥാനം ജനറൽ ആയതോടെ കൂടുതൽ പേർ മത്സരം ലക്ഷ്യമിടുന്നുണ്ട്​.

ഇത്തവണ ചില 'സ്വതന്ത്ര' സ്​ഥാനാർഥികളും ജില്ല പഞ്ചായത്തിലേക്ക്​ പത്രിക നൽകുന്നത്​ മുന്നണികൾ കരുതലോടെയാണ്​ കാണുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panchayat election 2020
News Summary - clash to become district panchayat candidate; discussion in congress
Next Story