വയനാട്ടിൽ സിവില്‍ സര്‍വിസ് പരിശീലന കേന്ദ്രം യാഥാര്‍ഥ്യമായി
text_fieldsസ്റ്റേറ്റ് സിവില്‍ സര്‍വിസ് വയനാട് ഉപകേന്ദ്രം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീല്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുന്നു
കൽപറ്റ: സിവില്‍ സര്‍വിസ് സ്വപ്നങ്ങള്‍ക്ക് പ്രതീക്ഷയേകി ജില്ലയില്‍ സ്റ്റേറ്റ് സിവില്‍ സര്‍വിസ് പരിശീലന ഉപകേന്ദ്രം യാഥാര്‍ഥ്യമായി. മന്ത്രി ഡോ. കെ.ടി. ജലീല്‍ ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിച്ചു. കല്പറ്റ എന്‍.എം.എസ്.എം ഗവ. കോളജിലാണ് ഉപകേന്ദ്രം ആരംഭിച്ചത്.
ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലും രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് നാലു വരെയാണ് ക്ലാസുകള്‍. ഒന്നാം വര്‍ഷ പരിശീലന ക്ലാസുകളിലേക്കുള്ള അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങി.
കല്പറ്റ എന്‍.എം.എസ്.എം ഗവ. കോളജില്‍ നടന്ന ചടങ്ങില്‍ സി.കെ. ശശീന്ദ്രന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. കോളജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ വി. വിഘ്നേശ്വരി, കൗണ്‍സിലര്‍ സി.എം. ശിവരാമന്, ഗവ. കോളജ് പ്രിന്‍സിപ്പൽ എം.എസ്. രാജിമോള്‍, കോഓഡിനേറ്റര്‍ സോബിന്‍ വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.

