ചെമ്പ്ര പീക്ക് നാളെ തുറക്കും
text_fieldsകൽപറ്റ: ജില്ലയിലെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രമായ ചെമ്പ്ര പീക്ക് തിങ്കളാഴ്ച മുതൽ തുറന്നു പ്രവർത്തിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്, നിയന്ത്രണങ്ങൾക്ക് വിധേയമായിട്ടായിരിക്കും സഞ്ചാരികൾക്ക് പ്രവേശനം. ട്രക്കിങ്ങിെൻറ സമയം രാവിലെ ഏഴു മുതൽ ഉച്ചക്ക് 12 വരെയും സന്ദർശന സമയം രാവിലെ ഏഴു മുതൽ വൈകീട്ട് മൂന്നുവരെയുമായിരിക്കുമെന്ന് മേപ്പാടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ എം.കെ. സമീർ പറഞ്ഞു.
സന്ദർശകർ വനപാലകരുടെയും വി.എസ്.എസ് ഗൈഡുമാരുടെയും നിർദേശങ്ങൾ പാലിക്കണം. സുപ്രീംകോടതിയുടെ ഉത്തരവിനെ തുടർന്ന് 2018ൽ അടച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

