Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightവെ​റ്റ​റി​ന​റി...

വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല ഹോ​സ്റ്റ​ൽ സ​മ​യ​ത്തി​ൽ മാ​റ്റം; റി​പ്പോ​ർ​ട്ട് ല​ഭി​ച്ചാ​ൽ ന​ട​പ​ടി​യെ​ന്ന് സ​ർ​വ​ക​ലാ​ശാ​ല

text_fields
bookmark_border
വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല ഹോ​സ്റ്റ​ൽ സ​മ​യ​ത്തി​ൽ മാ​റ്റം; റി​പ്പോ​ർ​ട്ട് ല​ഭി​ച്ചാ​ൽ ന​ട​പ​ടി​യെ​ന്ന് സ​ർ​വ​ക​ലാ​ശാ​ല
cancel

ക​ൽ​പ​റ്റ: ആ​ൺ​കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കും ഹോ​സ്റ്റ​ലി​ൽ തി​രി​കെ പ്ര​വേ​ശി​ക്കാ​നു​ള്ള സ​മ​യ​ക്ര​മം രാ​ത്രി 9.30 എ​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ കേ​ര​ള വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല രൂ​പ​വ​ത്ക​രി​ച്ച ക​മ്മി​റ്റി​യു​ടെ റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​ശേ​ഷം തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ർ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​നെ അ​റി​യി​ച്ചു. ക​മീ​ഷ​ൻ ആ​ക്ടി​ങ് ചെ​യ​ർ​പേ​ഴ്സ​നും ജു​ഡീ​ഷ്യ​ൽ അം​ഗ​വു​മാ​യ കെ. ​ബൈ​ജു​നാ​ഥ് ആ​വ​ശ്യ​പ്പെ​ട്ട റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യ​മു​ള്ള​ത്.

ആ​രോ​ഗ്യ വ​കു​പ്പ് 2022 ഡി​സം​ബ​ർ ആ​റി​ന് പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ൽ ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല​ക്ക് കീ​ഴി​ലു​ള്ള ഹോ​സ്റ്റ​ലു​ക​ളി​ൽ തി​രി​കെ പ്ര​വേ​ശി​ക്കു​ന്ന​തി​നു​ള്ള സ​മ​യ​ക്ര​മം വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല​ക്ക് കീ​ഴി​ലു​ള്ള ഹോ​സ്റ്റ​ലു​ക​ളി​ലും ന​ട​പ്പാ​ക്കാ​ൻ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ​നി​ന്ന് ഉ​ത്ത​ര​വാ​യി​ട്ടു​ണ്ട്.

വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ്രാ​യോ​ഗി​ക​മാ​യി ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ൻ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള വി​വി​ധ കോ​ള​ജു​ക​ളി​ലെ ഡീ​ൻ, അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ൾ, പി.​ടി.​എ അം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ യോ​ഗം വി​ളി​ച്ച് സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ളെ കു​റി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട് ല​ഭി​ച്ചാ​ൽ തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കും. റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ് തീ​ർ​പ്പാ​ക്കി. വി​ദ്യാ​ർ​ഥി നേ​താ​വ് വൈ​ശാ​ഖ് എ​സ്. കു​മാ​ർ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsHostelActionVeterinary University
News Summary - Change-in-Veterinary-University-Hostel-Timing
Next Story