വരുന്ന മൂന്നു ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യത; ജാഗ്രത പുലര്‍ത്തണം
text_fieldsകൽപറ്റ: ജില്ലയില്‍ വരുന്ന മൂന്നു ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യതയുള്ളതിനാൽ ജില്ല ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പ് ശനി മുതല്‍ തിങ്കള്‍ വരെ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളില്‍ 24 മണിക്കൂറിനുളളില്‍ 64.5 എം.എം മുതല്‍ 204.4 എം.എംവരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് ഈ ദിവസങ്ങളില്‍ പ്രവചിക്കപ്പെട്ടിട്ടുള്ളത്. മണ്ണിടിച്ചില്‍ ഉൾെപ്പടെയുള്ള ദുരന്തസാധ്യതയുള്ളതിനാല്‍ അപകടമേഖലകളില്‍ താമസിക്കുന്നവര്‍ അതിജാഗ്രത പാലിക്കണമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു.
മലയോര മേഖലകളിലേക്കുള്ള രാത്രിയാത്ര ഒഴിവാക്കണം
ട്രക്കിങ് പരമാവധി ഒഴിവാക്കണം. കനത്ത മഴയെ തുടര്‍ന്ന് ജലാശയങ്ങളില്‍ പെട്ടെന്ന് വെള്ളം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പുഴയോരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവര്‍ അണക്കെട്ടുകളില്‍നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിവിടാനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ടുകൊണ്ടുള്ള തയാറെടുപ്പുകള്‍ നടത്തണം. അധികൃതരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ആവശ്യമെങ്കില്‍ മാറിത്താമസിക്കണം. റിസോര്‍ട്ട്/ഹോംസ്റ്റേ ഉടമകള്‍ ഇവിടങ്ങളില്‍ താമസിക്കുന്ന സഞ്ചാരികൾക്ക് ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കേണ്ടതും ആവശ്യമായ സുരക്ഷക്രമീകരണങ്ങള്‍ ഏര്പ്പെടുത്തേണ്ടതുമാണെന്നും ജില്ല കലക്ടര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

