വീട്ടുവളപ്പിൽ കഞ്ചാവു ചെടി നട്ടുവളർത്തിയയാൾ പിടിയിൽ
text_fieldsപ്രശാന്ത്
കൽപറ്റ: വീട്ടുവളപ്പിൽ കഞ്ചാവു ചെടി നട്ടുവളർത്തിയ കേസിൽ പ്രതി പിടിയിൽ. കൽപറ്റ ഗൂഢലായികുന്നിലെ പറമ്പത്ത് പ്രശാന്ത് (37) ആണ് അറസ്റ്റിലായത്. പ്രതിയെ കൽപറ്റ കോടതി റിമാൻഡ് ചെയ്തു.
ജില്ല പൊലീസ് മേധാവി ഡോ. അർവിന്ദ് സുകുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ജില്ല നാർകോട്ടിക് സെൽ ഡിവൈ.എസ്.പി വി. രജികുമാറിെൻറ നിർദേശപ്രകാരം ലഹരി വിരുദ്ധ സേനാംഗങ്ങളും കൽപറ്റ എസ്.ഐ കെ.എ. ഷറഫുദ്ദീനും സംഘവും കഴിഞ്ഞ തിങ്കളാഴ്ച കൽപറ്റ ഗൂഢലായി കുറുക്കൻമൂലയിലെ വീട്ടുപരിസരത്തു നടത്തിയ പരിശോധനയിലാണ് കഞ്ചാവു ചെടി കണ്ടെത്തിയത്. വീടിെൻറ ബാത്ത്റൂമിനോടു ചേർന്ന് പച്ച നെറ്റ് മറച്ചുകെട്ടി ചെടി വളർത്തുകയായിരുന്നു.

