കഞ്ചാവും എം.ഡി.എം.എയും ഹഷീഷും പിടികൂടി
text_fieldsഷാഹിൽ, ദൃദ്വിൻ, തങ്കച്ചൻ ഔസേപ്പ്
കൽപറ്റ: ഓണത്തോടനുബന്ധിച്ച് ജില്ലയിലെ എല്ലാ സ്റ്റേഷൻ പരിധികളിലും അതിർത്തിപ്രദേശങ്ങളിലും പൊലീസ് ലഹരി പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ജില്ലയിലെ വിവിധ ഇടങ്ങളിലായി കഞ്ചാവും എം.ഡി.എം.എയും ഹഷീഷുമായി മൂന്ന് പേരെ പിടികൂടി.
തോൽപ്പെട്ടിയിൽ ജില്ല ലഹരിവിരുദ്ധ സ്ക്വാഡും തിരുനെല്ലി പൊലീസും നടത്തിയ പരിശോധനയിൽ 19.9 ഗ്രാം ഹഷീഷുമായി കർണാടക സ്വദേശിയായ ദൃദ്വിൻ ജി മസകൽ (32), കൽപറ്റയിൽ 0.11 ഗ്രാം എം.ഡി.എം.എയുമായി മേപ്പാടി മാങ്കുന്ന് പുളിയകുത്ത് വീട്ടിൽ പി. ഷാഹിൽ (31), മുത്തങ്ങ ചെക് പോസ്റ്റിൽ ജില്ല ലഹരിവിരുദ്ധ സ്ക്വാഡും ബത്തേരി പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ 50 ഗ്രാം കഞ്ചാവുമായി മാനന്തവാടി വിമല നഗർ പുത്തൻപുരക്കൽ വീട്ടിൽ തങ്കച്ചൻ ഔസേപ്പ് (62) എന്നിവരാണ് പിടിയിലായത്.
ഓണത്തോടനുബന്ധിച്ച് ലഹരിക്കടത്തും വിൽപനയും കൂടാൻ സാധ്യതയുള്ളതിനാൽ പരിശോധന ശക്തമാക്കുമെന്ന് ജില്ല പൊലീസ് മേധാവി തപോഷ് ബസുമതാരി അറിയിച്ചു. ലഹരിക്കടത്തോ വിൽപനയോ ഉപയോഗമോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അറിയിക്കേണ്ട നമ്പറുകൾ: യോദ്ധാവ് :9995966666, ഡിവൈ.എസ്.പി നർകോട്ടിക് സെൽ: 9497990129.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

