Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightബസ്റ്റോറന്റ്...

ബസ്റ്റോറന്റ് കട്ടപ്പുറത്ത്

text_fields
bookmark_border
Bustorant scheme
cancel
camera_alt

സു​ൽ​ത്താ​ൻ ബ​ത്തേ​രി കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യി​ൽ

കി​ട​ക്കു​ന്ന ബ​സ്റ്റോ​റ​ന്റ്

ക​ൽ​പ​റ്റ: ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ളു​ടെ പ​ര​മ്പ​രാ​ഗ​ത ഭ​ക്ഷ​ണ​മ​ട​ക്ക​മു​ള്ള വി​ഭ​വ​ങ്ങ​ളു​മാ​യി യാ​ത്ര​ക്കാ​ർ​ക്ക് വി​ൽ​പ​ന ന​ട​ത്താ​ൻ പ​ട്ടി​ക വ​ർ​ഗ വി​ക​സ​ന വ​കു​പ്പ് ല​ക്ഷ്യ​മി​ട്ട ബ​സ്റ്റോ​റ​ന്റ് പ​ദ്ധ​തി ല​ക്ഷ്യം കാ​ണാ​തെ ക​ട്ട​പ്പു​റ​ത്ത്. സു​ൽ​ത്താ​ൻ ബ​ത്തേ​രി കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യി​ലെ ബ​സ്റ്റോ​റ​ന്റി​നാ​യി എ​ടു​ത്ത ബ​സ് മാ​സ​ങ്ങ​ളാ​യി നോ​ക്കു​കു​ത്തി​യാ​യി കി​ട​ക്കു​ക​യാ​ണ്. ഓ​ടാ​തെ കി​ട​ക്കു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ൾ വ​രു​മാ​ന ദാ​യ​ക​മാ​ക്കു​ക എ​ന്ന കോ​ർ​​പ​റേ​ഷ​ന്റെ തീ​രു​മാ​ന​ത്തി​ൽ​നി​ന്നാ​ണ് ബ​സ്റ്റോ​റ​ന്റ് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ട്ട​ത്.

ഇ​തു ന​ട​പ്പാ​ക്കാ​ൻ പ​ട്ടി​ക വ​ർ​ഗ വി​ക​സ​ന വ​കു​പ്പ് മു​ന്നോ​ട്ട് വ​രു​ക​യും ചെ​യ്തു. തു​ട​ക്ക​മെ​ന്ന നി​ല​യി​ൽ സം​സ്ഥാ​ന​ത്ത് അ​ഞ്ചു ഡി​പ്പോ​ക​ളി​ലാ​ണ് പ​ദ്ധ​തി തു​ട​ങ്ങാ​ൻ ആ​സൂ​ത്ര​ണം ന​ട​ത്തി​യ​ത്. ജി​ല്ല​യി​ൽ സു​ൽ​ത്താ​ൻ ബ​ത്തേ​രി ഡി​പ്പോ​യി​ലാ​ണ് ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ബ​​സി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​നും ഗോ​ത്ര വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ട​ത്തി​പ്പി​നാ​യി പ​രി​ശീ​ല​നം ന​ൽ​കാ​നും ഓ​രോ ഡി​പ്പോ​ക്കും എ​ട്ടു ല​ക്ഷം രൂ​പ​യാ​ണ് പ​ട്ടി​ക വ​ർ​ഗ വി​ക​സ​ന വ​കു​പ്പ് വ​ക​യി​രു​ത്തി​യ​ത്. വി​ദ്യാ​ർ​ഥി​ക​ൾ പു​ളി​യാ​ർ​മ​ല​യി​ലെ സ്ഥാ​പ​ന​ത്തി​ൽ പ​രി​ശീ​ല​നം നേ​ടു​ക​യും ചെ​യ്തു.

എ​ന്നാ​ൽ, പ​രി​ശീ​ല​നം നേ​ടി​യ​വ​ർ ത​ന്നെ ഇ​തി​നോ​ട് വി​മു​ഖ​ത കാ​ട്ടി ഏ​റ്റെ​ടു​ക്കാ​ൻ മു​​ന്നോ​ട്ടു വ​രാ​ത്ത അ​വ​സ്ഥ​യു​മു​ണ്ടാ​യി. ട്രെ​യ​ലാ​യി തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു​വെ​ങ്കി​ലും പി​ന്നീ​ട് ന​ട​പ്പാ​ക്കി​യി​ല്ല. ബ​സ്റ്റോ​റ​ന്റി​ലേ​ക്ക് വാ​ങ്ങി​യ സാ​ധ​ന​ങ്ങ​ൾ ഇ​പ്പോ​ഴും വാ​ഹ​ന​ത്തി​നു​ള്ളി​ൽ കി​ട​ന്ന് ന​ശി​ക്കു​ക​യാ​ണ്. എ​ല്ലാ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടും മാ​സ​ങ്ങ​ളാ​യി ബ​സ്റ്റോ​റ​ന്റ് നോ​ക്കു​കു​ത്തി​യാ​യി കി​ട​ക്കു​ക​യാ​ണ്. ക​രാ​ർ പ്ര​കാ​​രം ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ന്ന​തി​നാ​യി എ​സ്.​ടി വ​കു​പ്പ് കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക് പ​ണം അ​ട​ച്ച് ലൈ​സ​ൻ​സ​ട​ക്കം എ​ടു​ത്ത​തു​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bustorant scheme
News Summary - Bustorant scheme
Next Story