ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ തസ്തിക; അളവെടുപ്പും കായികക്ഷമത പരീക്ഷയും
text_fieldsകൽപറ്റ: ജില്ലയില്‍ വനം വന്യജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ (ഡയറക്ട്, ബൈ ട്രാന്‍ഫര്‍, എന്‍.സി.എ) തസ്തികകളുടെ തെരെഞ്ഞെടുപ്പിനായുള്ള ശാരീരിക അളവെടുപ്പും കായികക്ഷമത പരീക്ഷയും ജൂണ്‍ 26, 27, 28, ജൂലൈ 1 തീയതികളില്‍ രാവിലെ 5.30 മുതല്‍ സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളജ് ഗ്രൗണ്ടില്‍ നടത്തും.
ഉദ്യോഗാര്‍ഥികള്‍ക്കുള്ള വ്യക്തിഗത അറിയിപ്പ് (അഡ്മിഷന് ടിക്കറ്റ്) അവരവരുടെ പ്രൊഫൈലിലും മൊബൈലില്‍ എസ്.എം.എസും ലഭ്യമാക്കിയിട്ടുണ്ട്. പ്രൊഫൈലില്‍ എല്ലാ അവശ്യരേഖകളും അപ് ലോഡ് ചെയ്യണം. പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന് ടിക്കറ്റ്, അസ്സല് തിരിച്ചറിയല്‍ രേഖ, അസിസ്റ്റന്റ് സര്ജന്/ജൂനിയര്‍ കണ്‍സള്‍ട്ടന്റ് റാങ്കില്‍ കുറയാത്ത സര്‍ക്കാര്‍ മെഡക്കല്‍ ഓഫിസറില്‍ നിന്നുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം കോളജ് ഗ്രൗണ്ടില്‍ ഹാജരാകണം.
പരീക്ഷയില്‍ യോഗ്യത നേടുന്ന ഉദ്യോഗാര്‍ഥികള്‍ക്കുള്ള ഒറ്റത്തവണ പ്രമാണ പരിശോധന അന്നേ ദിവസം തന്നെ കൽപറ്റയിലുള്ള ജില്ല പി.എസ്.സി ഓഫിസില്‍ നടത്തും. ഉദ്യോഗാര്‍ഥികള്‍ യഥാസമയം ഹാജരായി വെരിഫിക്കേഷന് പൂര്‍ത്തിയാക്കണമെന്ന് ജില്ല ഓഫിസര്‍ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

