Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightബത്തേരി നഗരസഭ: ചെയർമാൻ...

ബത്തേരി നഗരസഭ: ചെയർമാൻ അവധി നീട്ടി

text_fields
bookmark_border
Bathery Municipal Corporation
cancel

കൽപറ്റ: രാഷ്​ട്രീയ കരുനീക്കങ്ങൾ സജീവമായ ബത്തേരി നഗരസഭയിൽ ചെയർമാൻ ടി.എൽ. സാബു അവധി നീട്ടി സെക്രട്ടറിക്ക്​ കത്ത്​ നൽകി. സി.പി.എം നിർദേശത്തിൽ നിർബന്ധ സാഹച​ര്യത്തിലാണ്​ അവധിയിൽ പ്രവേശിച്ചത്​. എന്നാൽ, ഇതേ ക്കുറിച്ച്​ സാബു പ്രതികരിച്ചില്ല. സി.പി.എം പ്രതിനിധിയും വൈസ്​ ചെയർപേഴ്​സനുമായ ജിഷയാണ്​ ചുമതല വഹിക്കുന്നത്​. കേരള കോൺഗ്രസിൽ നിന്ന്​ മറുകണ്ടം ചാടി ഒപ്പംനിന്ന ചെയർമാനെ സി.പി.എം ഒടുവിൽ പുറത്തിരുത്തി​യെന്ന പ്രചാരണം ബത്തേരിയിൽ സജീവമായിട്ടുണ്ട്​.

അതേസമയം, ബത്തേരി നഗരസഭ ഭരണവുമായി ബന്ധപ്പെട്ട പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സി.പി.എം ജില്ല സെക്ര​േട്ടറിയറ്റ് പ്രസ്താവനയിൽ അറിയിച്ചു.തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സി.പി.എം വിരുദ്ധ പ്രചാരണം നടത്തുന്നതി​െൻറ ഭാഗമായി വ്യാജ വാർത്തയാണ്​ വരുന്നത്​. സംസ്ഥാനത്തുതന്നെ മാതൃകയായ ഭരണമാണ് ബത്തേരിയിൽ എൽ.ഡി.എഫ് നടത്തുന്നത്. വികസനത്തിൽ വലിയ മുന്നേറ്റമാണുണ്ടാക്കിയത്​. നഗര ശുചീകരണത്തിലടക്കം സംസ്ഥാനത്തിന് മാതൃകയാണ് ബത്തേരി.

കേരള കോൺഗ്രസ് അംഗമായ ടി.എൽ. സാബുവി​െൻറ പിന്തുണയോടെയാണ് എൽ.ഡി.എഫ് നഗരസഭയിൽ ഭരണത്തിലേറിയത്. എൽ.ഡി.എഫ് തീരുമാന പ്രകാരമാണ് പിന്നീട് ഇദ്ദേഹത്തെ ചെയർമാനാക്കിയത്​. സാബുവിനെ ഒറ്റതിരിഞ്ഞ്​ ആക്രമിക്കാനുള്ള ശ്രമങ്ങൾ പലതവണ യു.ഡി.എഫ് നടത്തിയിട്ടുണ്ട്. അപ്പോഴെല്ലാം എൽ.ഡി.എഫ് ശരിയായ രാഷ്​ട്രീയ തീരുമാനമെടുത്ത് യു.ഡി.എഫ്​ ആരോപണങ്ങളെ നേരിട്ടു.

സാബുവിനെ കാര്യലാഭത്തിന്​ സി.പി.എം മാറ്റിനിർത്തിയിട്ടില്ല. അദ്ദേഹത്തി​െൻറ ശബ്​ദസന്ദേശം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത് അവമതിപ്പിനിടയാക്കി. ചെയർമാൻ പദവിക്ക് യോജിക്കാത്ത വാക്കുകൾക്കെതിരെ പൊതുജന വികാരവുമുണ്ട്.ഈ സാചര്യത്തിലാണ് അദ്ദേഹം മാറിനിൽക്കുന്നത്. ഇത് പൊതുജനങ്ങൾ തിരിച്ചറിയണമെന്നും സി.പി.എം അഭ്യർഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChairmanBathery Municipality
News Summary - Bathery Municipality: Chairman's leave extended
Next Story