Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightകോവിഡിനുശേഷം ബത്തേരി...

കോവിഡിനുശേഷം ബത്തേരി ഡിപ്പോക്ക് റെക്കോഡ് വരുമാനം; ജ​നു​വ​രി​യി​ൽ ടി​ക്ക​റ്റ് വ​രു​മാ​നം നാ​ലു​കോ​ടി ക​ട​ന്നു

text_fields
bookmark_border
ksrtc bus
cancel

ക​ൽ​പ​റ്റ: ര​ണ്ടു വ​ർ​ഷ​ത്തെ കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്കു​ശേ​ഷം ഒ​രു മാ​സ​ത്തി​ൽ ടി​ക്ക​റ്റി​ന​ത്തി​ൽ മാ​ത്ര​മാ​യി നാ​ലു കോ​ടി​യ​ില​ധി​കം രൂ​പ​യു​ടെ റെ​ക്കോ​ഡ് വ​രു​മാ​ന​വു​മാ​യി കെ.​എ​സ്.​ആ​ർ.​ടി.​സി സു​ൽ​ത്താ​ൻ ബ​ത്തേ​രി ഡി​പ്പോ. 2023 ജ​നു​വ​രി​യി​ൽ മാ​ത്രം 4,00,54,973 രൂ​പ​യു​ടെ റെ​ക്കോ​ഡ് വ​രു​മാ​ന​മാ​ണ് നേ​ടി​യ​ത്.

ജ​നു​വ​രി ഒ​ന്ന് മു​ത​ൽ 15 വ​രെ ന​ട​ത്തി​യ പൂ​പ്പൊ​ലി സ്പെ​ഷ​ൽ ബ​സ് സ​ർ​വി​സു​ക​ളും വി​നോ​ദസ​ഞ്ചാ​രി​ക​ൾ​ക്കാ​യു​ള്ള ജം​ഗി​ൾ സ​ഫാ​രി​യു​മാ​ണ് ജി​ല്ല​യി​ൽ ഒ​രു മാ​സ​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വ​രു​മാ​നം നേ​ടു​ന്ന ഡി​പ്പോ​യാ​കാ​ൻ കാ​ര​ണ​മാ​യ​ത്.

ജ​നു​വ​രി​യി​ൽ മാ​ന​ന്ത​വാ​ടി ഡി​പ്പോ​യി​ൽ മൂ​ന്നു കോ​ടി ഒ​മ്പ​തു ല​ക്ഷ​വും ക​ൽ​പ​റ്റ ഡി​പ്പോ​യി​ൽ ര​ണ്ടു കോ​ടി 94 ല​ക്ഷ​വു​മാ​ണ് ല​ഭി​ച്ച​ത്. കോ​വി​ഡി​നു​ശേ​ഷം ജി​ല്ല​യി​ലെ മൂ​ന്ന് കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​ക​ളി​ലും 2023ലെ ​ആ​ദ്യ മാ​സ​ത്തി​ൽ വ​രു​മാ​ന വ​ർ​ധ​ന​യുണ്ടാ​യി.

ജ​നു​വ​രി​യി​ൽ ജം​ഗി​ൾ സ​ഫാ​രി​യി​ലൂ​ടെ മാ​ത്ര​മാ​യി 2,73,000 രൂ​പ​യും 15 ദി​വ​സ​ത്തെ അ​മ്പ​ല​വ​യ​ൽ പൂ​പ്പൊ​ലി സ്പെ​ഷ​ൽ ബ​സ് സ​ർ​വി​സു​ക​ളി​ലൂ​ടെ​യാ​യി 1,59,183 രൂ​പ​യും സു​ൽ​ത്താ​ൻ ബ​ത്തേ​രി ഡി​പ്പോ​ക്ക് ല​ഭി​ച്ച​ത്. ഇ​തോ​ടൊ​പ്പം കോ​വി​ഡി​നി​ടെ നി​ർ​ത്ത​ലാ​ക്കി​യ ബ​സ് സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ച്ച​തോ​ടെ ദീ​ർ​ഘ​ദൂ​ര ബ​സ് സ​ർ​വി​സു​ക​ളി​ലൂ​ടെ​യും പ്രാ​ദേ​ശി​ക സ​ർ​വി​സു​ക​ളി​ലൂ​ടെ​യും ല​ഭി​ച്ച വ​രു​മാ​ന​വും ചേ​ർ​ത്താ​ണ് ജ​നു​വ​രി​യി​ലെ വ​രു​മാ​നം നാ​ലു കോ​ടി ക​ട​ന്ന​ത്.

ലോ​ക്ഡൗ​ണി​ന് മു​മ്പ് 2019 ഡി​സം​ബ​റി​ലാ​ണ് ഇ​തി​നു​മു​മ്പ് സു​ൽ​ത്താ​ൻ ബ​ത്തേ​രി ഡി​പ്പോ​യി​ലെ മാ​സ വ​രു​മാ​നം 4.2 കോ​ടി​യി​ലെ​ത്തി​യ​ത്. 2020 ജ​നു​വ​രി​യി​ൽ 3.91 കോ​ടി ല​ഭി​ച്ചി​രു​ന്നു. 2022 സെ​പ്റ്റം​ബ​റി​ൽ 3.85 കോ​ടി, ഒ​ക്ടോ​ബ​റി​ൽ 3.77 കോ​ടി, ന​വം​ബ​ർ 3.44 കോ​ടി, ഡി​സം​ബ​റി​ൽ 3.76 കോ​ടി എ​ന്നി​ങ്ങ​നെ ശ​രാ​ശ​രി മൂ​ന്ന​ര കോ​ടി​യു​ണ്ടാ​യി​രു​ന്ന വ​രു​മാ​ന​മാ​ണ് 2023 ജ​നു​വ​രി​യി​ൽ നാ​ലു കോ​ടി ക​ട​ന്ന​ത്.

ഒ​ക്ടോ​ബ​റി​ൽ ആ​രം​ഭി​ച്ച ജം​ഗി​ൾ സ​ഫാ​രി​യി​ലൂ​ടെ മാ​ത്രം ഇ​തു​വ​രെ​യാ​യി 11 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യാ​ണ് ഡി​പ്പോ​യു​ടെ വ​രു​മാ​നം. ക​ഴി​ഞ്ഞ മാ​സം മാ​ന​ന്ത​വാ​ടി ഡി​പ്പോ​യി​ലും ജം​ഗി​ൾ സ​ഫാ​രി ആ​രം​ഭി​ച്ചി​രു​ന്നു. മൂ​ന്നു ഡി​പ്പോ​ക​ളി​ലും കോ​വി​ഡ് കാ​ല​ത്ത് നി​ർ​ത്ത​ലാ​ക്കി​യ ബ​സ് സ​ർ​വി​സു​ക​ൾ ഉ​ൾ​പ്പെ​ടെ ഇ​തി​നോ​ട​കം പു​ന​രാ​രം​ഭി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ് കാ​ല​ത്ത് നി​ർ​ത്തി​യ ബ​ത്തേ​രി ഡി​പ്പോ​യു​ടെ വ​ട​ക​ര-​ബം​ഗ​ളൂ​രു ബ​സ് സ​ർ​വി​സ് ഈ ​വ​രു​ന്ന 12ന് ​വീ​ണ്ടും ആ​രം​ഭി​ക്കും.

ജീ​വ​ന​ക്കാ​രു​ടെ കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​വും ആ​ത്മാ​ർ​ഥ​ത​യു​മാ​ണ് വ​രു​മാ​ന വ​ർ​ധ​ന​ക്ക് നി​ർ​ണാ​യ​ക​മാ​യ​തെ​ന്നും അ​ർ​പ്പ​ണ​ബോ​ധ​ത്തോ​ടെ കൃ​ത്യ​മാ​യി സ​ർ​വിസു​ക​ൾ ഓ​പ​റേ​റ്റ് ചെ​യ്ത ജീ​വ​ന​ക്കാ​രാ​ണ് ഈ ​നേ​ട്ട​ത്തി​ന് പി​ന്നി​ലെ​ന്നും കെ.​എ​സ്.​ആ​ർ.​ടി.​സി വ​യ​നാ​ട് ഡി.​ടി.​ഒ ജോ​ഷി ജോ​ൺ 'മാ​ധ്യ​മ'​ത്തോ​ട് പ​റ​ഞ്ഞു. ഇ​തി​ന് പു​റ​മെ ഡി​പ്പോ​യി​ലെ സ്ലീ​പ്പ​ർ ബ​സ് സം​വി​ധാ​ന​ത്തി​ലൂ​ടെ 1,68,820 രൂ​പ​യും ല​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bathery depotrecord revenue
News Summary - Bathery Depot- Record Revenue After Covid- Ticket revenue crossed four crores in January
Next Story