Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പെൺകുട്ടിയോട് മോശം പെരുമാറ്റം; ഡോക്ടർക്കെതിരെ കേസ്
text_fieldsbookmark_border
കൽപറ്റ: ചികിത്സക്കെത്തിയ പെൺകുട്ടിയോട് മോശമായി പെരുമാറിയ ഡോക്ടർക്കെതിരെ കേസ്. കൽപറ്റ ജനറൽ ആശുപത്രിയിലെ മനോരോഗ വിദഗ്ധനും ലഹരിമോചന ചികിത്സകേന്ദ്രത്തിെൻറ തലവനുമായ ഡോ. ജോസ്റ്റിൻ ഫ്രാൻസിസിനെതിരെയാണ് കേസെടുത്തത്.
കൽപറ്റ സ്വദേശിയായ പതിനെട്ടുകാരി നൽകിയ പരാതിയിലാണ് നടപടി. കൽപറ്റ പുതിയ ബസ്സ്റ്റാൻഡിനു സമീപം ഡോക്ടർ നടത്തുന്ന സ്വകാര്യ ക്ലിനിക്കിൽ വിഷാദരോഗത്തിനാണ് പെൺകുട്ടി ചികിത്സ തേടിയിരുന്നത്. വെള്ളിയാഴ്ച വൈകീട്ട് ക്ലിനിക്കിലെത്തിയപ്പോഴാണ് മോശമായി പെരുമാറിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ ഡോക്ടർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കൽപറ്റ പൊലീസ് കേസെടുത്തു. ഡോക്ടർ ഒളിവിലാണ്. അതേസമയം, പെൺകുട്ടിയുടെ പരാതിയിൽ കേസെടുക്കാൻ വൈകിയതായും ആരോപണമുണ്ട്.
Next Story

