വധശ്രമം; രണ്ടുപേർക്ക് ആറുവർഷം തടവ്
text_fieldsകൽപറ്റ: മീനങ്ങാടിയിൽ വെച്ച് ബൈക്ക് തള്ളിമറിച്ചിട്ട് ട്രാഫിക് കോൺ ഉപയോഗിച്ച് മധ്യവയസ്കനെ തലക്കടിച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ രണ്ടുപ്രതികൾക്ക് ആറുവർഷം തടവ്. കൃഷ്ണഗിരി കരയംകുന്ന് വീട്ടിൽ ബാബു, രാഹുൽ എന്നിവരെയാണ് കൽപറ്റ ജില്ല സെഷൻസ് കോടതി ജഡ്ജി ജോൺസൺ ജോൺ ശിക്ഷിച്ചത്.
35,000 രൂപ പിഴശിക്ഷയും വിധിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളിലായി ആറു വർഷവും ഒരു മാസവും തടവുശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും ഒരുമിച്ചനുഭവിച്ചാൽ മതി. 2018ലാണ് കേസിനാസ്പദമായ സംഭവം. മീനങ്ങാടി സബ് ഇൻസ്പെക്ടറായിരുന്ന സുധാകരൻ നായരും, സ്റ്റേഷന് ഹൗസ് ഓഫിസറായിരുന്ന എം.വി. പളനിയുമാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി ജില്ല ഗവ. പ്ലീഡർ എം.കെ അഡ്വ.ജയപ്രമോദ് ഹാജരായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

