കല്പറ്റ: ഐ.സി. ബാലകൃഷ്ണന് എം.എൽ.എയുടെ പേരില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി പണം തട്ടാന്‍ ശ്രമം. സംഭവത്തിൽ എം.എൽ.എ ജില്ല പൊലീസ് മേധാവിക്ക് പരാതി നല്കി. ഫേസ്ബുക്കിലൂടെയാണ് സംഘം വ്യാജ പ്രൊഫൈലുണ്ടാക്കി തട്ടിപ്പിന് ശ്രമിച്ചത്.
ആര്‍ക്കെങ്കിലും പണം ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശം വരുകയാണെങ്കില്‍ തന്നെ അറിയിക്കണമെന്നു കാണിച്ച് ഐ.സി. ബാലകൃഷ്ണന് സ്വന്തം ഐഡിയില്‍നിന്ന് ഫോണ്‍നമ്പറുകള്‍ സഹിതം പോസ്റ്റ് ചെയ്തിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകനായ റിയാസ് കെ.എം.ആര് എന്ന വ്യക്തിയോടാണ് ഐ.സിയുടെ പേരിലുള്ള വ്യാജ പ്രൊഫൈലില്‍നിന്ന് വെള്ളിയാഴ്ച ചാറ്റിങ്ങിലൂടെ പണം ആവശ്യപ്പെട്ടത്.
സംശയം തോന്നിയ റിയാസ് വിവരം ഫേസ്ബുക്കില്‍ ഇടുകയും ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പെടുത്തുകയുമായിരുന്നു.