പട്ടാപ്പകൽ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം
text_fieldsകൽപറ്റ: പട്ടാപ്പകൽ വിദ്യാർഥിയായ 11കാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. കമ്പളക്കാട് ഉസ്താദ് നഗറില്‍ താമസിക്കുന്ന പള്ളിപറമ്പന്‍ ഷൈജലിെൻറ മകന് സയാനെയാണ് കാറില്‍ വന്ന രണ്ടംഗസംഘം തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. കുട്ടി ഭയന്ന് കുതറിയോടിയതോടെ രണ്ടംഗസംഘം കാറെടുത്ത് രക്ഷപ്പെട്ടു. കറുത്ത മാരുതി ഒമിനി വാനിലാണ് സംഘം വന്നതെന്ന് കുട്ടി പറയുന്നു. കൂടാതെ കാറിെൻറ ഗ്ലാസുകളെല്ലാം ചണ ചാക്കുകള്‍ കൊണ്ട് മറച്ചിരുന്നതായും കുട്ടി പറയുന്നുണ്ട്. ടൗണില്‍ നിന്നും ഉസ്താദ് നഗറിലേക്ക് ഇറങ്ങുന്ന റോഡിന് തുടക്കത്തിലുള്ള ഇറക്കത്തില്െവച്ച് കൈയില്‍ പച്ചകുത്തിയ ഒരാള്‍ കൈയില്‍ പിടിച്ചു വലിച്ച്് കാറില്‍ കയറ്റാന്‍ ശ്രമിച്ചു എന്നാണ് കുട്ടി പറയുന്നത്. തുടര്‍ന്ന് കുട്ടി കരഞ്ഞുകൊണ്ട് വീട്ടിലെത്തിയപ്പോഴാണ് സംഭവം വീട്ടുകാരറിയുന്നത്. കമ്പളക്കട് പൊലീസും സ്പെഷല്‍ ബ്രാഞ്ചും സംഭവം നടന്ന സ്ഥലത്തുള്ള ബാര്‍ബര്‍ ഷോപ്പിലെ സി.സി ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം നടത്തുന്നുണ്ട്.

