Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൽപറ്റയിൽ എ.ടി.എം കൗണ്ടറിൽ തീപിടിത്തം
text_fieldsbookmark_border
കൽപറ്റയിൽ തീപിടിച്ച എ.ടി.എം കൗണ്ടർ
Listen to this Article
കൽപറ്റ: കൽപറ്റ ചുങ്കത്ത് ഗീതാസ് സ്റ്റോറിന് സമീപത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എം കൗണ്ടറിൽ തീപിടിത്തം.
എസ്.ബി.ഐ ടൗൺ ബ്രാഞ്ചിന്‍റെ താഴത്തെ നിലയിലുള്ള എ.ടി.എം കൗണ്ടറിലാണ് തീപടർന്നത്. വ്യാഴാഴ്ച രാത്രി 10.15ഓടെയാണ് സംഭവം. സി.ഡി.എമ്മിൽ കാഷ് നിക്ഷേപിക്കാൻ വന്നവരാണ് തീപടരുന്നത് കണ്ടത്. ഇവരും ടൗണിലുള്ളവരും അറിയിച്ചതിനെത്തുടർന്ന് കൽപറ്റ അഗ്നിരക്ഷാ സേന എത്തിയാണ് തീയണച്ചത്. കൗണ്ടറിനുള്ളിൽ കമ്പ്യൂട്ടർ, സ്വിച്ച് ബോർഡ് എന്നിവയുള്ളിടത്താണ് തീപിടിച്ചത്.
തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രഥമിക നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

