Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightനിയമസഭ തെരഞ്ഞെടുപ്പ്;...

നിയമസഭ തെരഞ്ഞെടുപ്പ്; ബത്തേരിയിൽ ഒ.ആർ. രഘുവിന്റെ പേരും പരിഗണനയിൽ

text_fields
bookmark_border
നിയമസഭ തെരഞ്ഞെടുപ്പ്; ബത്തേരിയിൽ ഒ.ആർ. രഘുവിന്റെ പേരും പരിഗണനയിൽ
cancel

ക​ൽ​പ​റ്റ: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​വ​ര​ണ മ​ണ്ഡ​ല​മാ​യ സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് അ​ഡ്വ. ഒ.​ആ​ർ. ര​ഘു​വി​ന്റെ പേ​രും പ​രി​ഗ​ണ​ന​യി​ൽ. കു​റു​മ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട ര​ഘു​വി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഒ​രു​വി​ഭാ​ഗം ശ​ക്ത​മാ​യി രം​ഗ​ത്തു​വ​രു​ക​യും ദേ​ശീ​യ -സം​സ്ഥാ​ന നേ​താ​ക്ക​ളെ ക​ണ്ട് വി​ഷ​യം ഉ​ന്ന​യി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​റു​മ സ​മു​ദാ​യ​ത്തി​ലെ വ​ലി​യൊ​രു വി​ഭാ​ഗം ഞാ​യ​റാ​ഴ്ച യോ​ഗം ചേ​രു​മെ​ന്നാ​ണ് വി​വ​രം. മു​ൻ ഡി.​സി.​സി പ്ര​സി​ഡ​ന്റി​ന്റെ ആ​ത്മ​ഹ​ത്യ ഉ​ൾ​പ്പെ​ടെ വി​വി​ധ വി​വാ​ദ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന​ത് കാ​ര​ണം നി​ല​വി​ലെ എം.​എ​ൽ.​എ ഐ.​സി. ബാ​ല​കൃ​ഷ്ണ​ന് നാ​ലാ​മ​ത്തെ ഊ​ഴം ന​ൽ​കാ​തി​രി​ക്കു​ക​യോ മാ​ന​ന്ത​വാ​ടി​യി​ലേ​ക്ക് മാ​റു​ക​യോ ചെ​യ്താ​ൽ ര​ഘു​വി​നെ പ​രി​ഗ​ണി​ക്കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

കെ.​എ​സ്.​യു​വി​ലൂ​ടെ രാ​ഷ്ട്രീ​യ രം​ഗ​ത്തെ​ത്തി​യ ര​ഘു അ​തി​ന്റെ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. പി​ന്നീ​ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യി. വി​ദ്യാ​ർ​ഥി​യാ​യി​രി​ക്കെ കോ​ഴി​ക്കോ​ട് ലോ ​കോ​ള​ജി​ൽ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ ര​ഘു​വി​ന് ഒ​രു ക​ണ്ണി​ന്റെ കാ​ഴ്ച​ത​ന്നെ ന​ഷ്ട​മാ​യി​രു​ന്നു. പി​ന്നീ​ട് കേ​ര​ള പൊ​ലീ​സ് കോ​ൺ​സ്റ്റ​ബി​ൾ റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ശാ​രീ​രി​ക വൈ​ക​ല്യം കാ​ര​ണം പ​രി​ഗ​ണി​ച്ചി​ല്ല. നി​ല​വി​ൽ പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​റാ​യ അ​ദ്ദേ​ഹം വ​യ​നാ​ട് ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കൂ​ടി​യാ​ണ്. ആ​ദി​വാ​സി സ​മൂ​ഹ​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ, ഭൂ​മി പ്ര​ശ്ന​ങ്ങ​ൾ, സാ​മൂ​ഹി​ക നീ​തി തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി ഇ​ട​പെ​ടു​ന്ന ര​ഘു​വി​ന് ഇ​ത്ത​വ​ണ അ​വ​സ​രം ന​ൽ​ക​ണ​മെ​ന്നാ​ണ് കോ​ൺ​ഗ്ര​സി​ലെ ഒ​രു വി​ഭാ​ഗ​ത്തി​ന്റെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Assembly electionsMalayalam NewsWayand news
News Summary - Assembly elections; O.R. Raghu's name under consideration in Bathery
Next Story