Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

8.25 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

text_fields
bookmark_border
ganja arrest
cancel
camera_alt

കഞ്ചാവുമായി പിടിയിലായ അസം സ്വദേശികൾ

കൽപറ്റ: എക്സൈസ് സംഘം കൽപറ്റ – മുണ്ടേരി റോഡിന് സമീപം ഷോൾഡർ ബാഗിൽ കടത്തുകയായിരുന്ന 8.250 ഗ്രാം കഞ്ചാവ്‌ സഹിതം രണ്ട് പേരെ പിടികൂടി. അസം സ്വാദേശികളായ ശിബചരൺ ദാസ്, ജാദവ് സർക്കാർ എന്നിവരാണ് പിടിയിലായത്. ഇവരെ കോടതി റിമാൻഡ് ചെയ്‌തു.

സർക്കിൾ ഇൻസ്‌പെക്ടർ സജിത്ത് ചന്ദ്രൻ, കെ.ബി. ബാബുരാജ്, സി.ഇ.ഒമാരായ എ. അനിൽ, പി.പി. ജിതിൻ, വി.ബി. നിഷാദ് എന്നിവർ കൽപറ്റ–മുണ്ടേരി ഭാഗങ്ങളിൽ പട്രോൾ നടത്തവെയാണ് ഇവരെ പിടികൂടിയത് . ഇതര സംസ്ഥാന തൊഴിലാളികൾ കഞ്ചാവ്‌ കൊണ്ടുവന്ന് വ്യാപകമായി ചില്ലറ കച്ചവടക്കാർക്ക് വിൽപന നടത്തുന്നുവെന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Assam natives arrested with 8.25 kg ganja
Next Story