Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightവറ്റാത്ത നന്മക്ക് നൂറു...

വറ്റാത്ത നന്മക്ക് നൂറു മാർക്ക്

text_fields
bookmark_border
Tahir Pinangod
cancel
camera_alt

1. താ​ഹി​ർ പി​ണ​ങ്ങോ​ടി​ന്റെ നേ​തൃ​ത്വ​ത്തി​ൽ റെ​സ്ക്യൂ ടീം ​ടാ​റി​ൽ വീ​ണ നാ​യ​ക്കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തു​ന്നു, 2. പി​ടി​കൂ​ടി​യ

പെ​രു​മ്പാ​മ്പി​നെ ബാ​ഗി​ലാ​ക്കു​ന്നു

ക​ൽ​പ​റ്റ: റോ​ഡി​ലും വീ​ടി​നു പ​രി​സ​ര​ത്തും പ​ല​രീ​തി​യി​യി​ൽ അ​പ​ക​ട​ത്തി​പ്പെ​ട്ട മൃ​ഗ​ങ്ങ​ളെ ക​ണ്ട​പ്പോ​ഴാ​ണ് താ​ഹി​ർ പി​ണ​ങ്ങോ​ട് അ​വ​യെ ര​ക്ഷ​പ്പെ​ടു​ത്തിത്തുട​ങ്ങി​യ​ത്. പ​ന്ത്ര​ണ്ടു വ​ർ​ഷം മു​മ്പ് തു​ട​ങ്ങി​യ കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ നൂ​റു ക​ണ​ക്കി​ന് മൃ​ഗ​ങ്ങ​ൾ​ക്കാ​ണ് ജീ​വ​ൻ തി​രി​ച്ചു​കി​ട്ടി​യ​ത്. താ​ഹി​ർ പി​ണ​ങ്ങോ​ടി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​നി​മ​ൽ റ​സ്ക്യ ടീ​മി​ൽ പി​ണ​ങ്ങോ​ട് സ്വ​ദേ​ശി​ക​ളാ​യ ഫാ​ജി​ദ്, സ​ഞ്ജി​ത്ത്, അ​ലി, അ​ർ​ഷാ​ദ്, നൗ​ഫ​ൽ എ​ന്നി​വ​രും സ​ജീ​വ​മാ​ണ്.

കി​ണ​റി​ൽ വീ​ഴു​ന്ന പൂ​ച്ച, നാ​യ, പാ​മ്പ്, വെ​ള്ളം ക​യ​റി ഒ​റ്റ​പ്പെ​ട്ടു​പോ​കു​ന്ന​ത്, കെ​ണി​യി​ല​ക​പ്പെ​ടു​ന്ന​ത്, ബോ​ട്ടി​ലിൽ ത​ല​യി​ൽ കു​ടു​ങ്ങു​ന്ന​വ, റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ​പ്പെ​ടു​ന്ന​ത്, കെ​ട്ടി​ട​ങ്ങ​ൾ​ക്ക് മു​ക​ളി​ലും അ​ക​ത്തും കു​ടു​ങ്ങി​പോ​കു​ന്ന​ത് എ​ന്നി​ങ്ങ​നെ ആ​നി​മ​ൽ റ​സ്ക്യ ടീം ​ര​ക്ഷി​ച്ച മൃ​ഗ​ങ്ങ​ൾ നി​ര​വ​ധി. ര​ക്ഷി​ച്ച​വ​യു​ടെ പ​രി​ക്ക് കൂ​ടു​ത​ലാ​ണെ​ങ്കി​ൽ അ​വ​യു​ടെ ആ​രോ​ഗ്യം വീ​ണ്ടു കി​ട്ടു​ന്ന​തു​വ​രെ എ​വി​ടെ​യെ​ങ്കി​ലും കെ​ട്ടി​യി​ട്ട് പ​രി​ച​രി​ക്കും. അ​തി​നു​ശേ​ഷം അ​വ​യെ സ്വ​ത​ന്ത്ര​മാ​ക്കും. തെ​രു​വ് നാ​യ്ക്ക​ളാ​ണ് ര​ക്ഷി​ച്ച​തി​ൽ ഏ​റെ​യും. കൃ​ത്യ​മാ​യി പ​രി​ശീ​ലം നേ​ടി​യി​ട്ടാ​ണ് ടീം ​മൃ​ഗ​ങ്ങ​​ളെ ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​തും പ​രി​ച​രി​ക്കു​ന്ന​തും. ഇ​വ​യെ പി​ടി​കൂ​ടാ​നു​ള്ള വ​ല​യും മ​റ്റു​സൗ​ക​ര്യ​ങ്ങ​ളും ഇ​വ​ർ ത​ന്നെ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

റെ​സ്ക്യൂ ടീ​മി​നെ തേ​ടി ദി​വ​സ​വും ര​​​ണ്ടോ മൂ​ന്നോ വി​ളി​ക​ൾ എ​ത്താ​റു​ണ്ട്. ദൂ​ര സ്ഥ​ല​ങ്ങ​ളി​ൽ പോ​കേ​ണ്ട അ​വ​സ്ഥ​യി​ൽ ഉ​ട​മ​ക​ളി​ൽ​നി​ന്നു യാ​ത്രാ​ക്കൂ​ലി വാ​ങ്ങാ​റു​ണ്ട്. ച​ത്തു​പോ​യ​തി​​നെ ക​ണ്ടാ​ൽ അ​തി​നെ കു​ഴി​ച്ചി​ടും. പാ​മ്പി​​നെ പി​ടി​ക്കാ​നു​ള്ള വ​നം​വ​കു​പ്പി​ന്റെ ലൈ​സ​ൻ​സും ഇ​വ​ർ​ക്കു​ണ്ട്. ടീ​മി​ന് ഇ​തു​വ​രെ ഗു​രു​ത​ര പ്ര​ത്യാ​ക്ര​മ​ണ​ങ്ങ​ൾ മൃ​ഗ​ങ്ങ​ളി​ൽ​നി​ന്നു നേ​രി​ടേ​ണ്ടി വ​ന്നി​ട്ടി​ല്ല. താ​ഹി​റി​ന്റെ മാ​താ​വ് ഫാ​ത്തി​മ, ഭാ​ര്യ സ​ക്കീ​ന, മ​ക്ക​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ അ​ബ്ദു​ൽ സ​ത്താ​ർ, റി​യ ഫാ​ത്തി​മ എ​ന്നി​വ​രും ദൗ​ത്യ​ത്തി​ന് പൂ​ർ​ണ പി​ന്തു​ണ​യാ​യി കൂ​ടെ​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AnimalsTahir Pinangod
News Summary - Animals injured in various ways on the road and around the house When Tahir Pinangod
Next Story