സജീവമായി വാഴക്കന്ന് വിപണി
text_fieldsഅമ്പലവയലിൽ കന്നു വിൽപന നടത്തുന്ന കുഞ്ഞിമുഹമ്മദ്
കൽപറ്റ: വാഴക്കുല കച്ചവടം വിപണിയിൽ സജീവമാണെങ്കിലും വാഴക്കന്ന് വിൽപനക്ക് കടന്നുവരുന്നവർ കുറവാണ്. എന്നാൽ, അമ്പലവയൽ പഞ്ചായത്ത് ബസ് സ്റ്റാൻഡിന് സമീപം അഞ്ചുവർഷമായി കുഞ്ഞിമുഹമ്മദ് കന്നുവിൽപന നടത്തുന്നുണ്ട്. ആനപാറ സ്കൂളിന് സമീപം താമസിക്കുന്ന ഡ്രൈവർ കുഞ്ഞിമുഹമ്മദാണ് നേന്ത്ര, റോബസ്റ്റ്, ഞാലി എന്നിവയുടെ കന്നുകൾ കൊണ്ടുവന്നു വിൽക്കുന്നത്.
കർണാടകയിലെ സാമ്രാജ് നഗർ, തമിഴ്നാട്ടിലെ താളവാടി എന്നിവിടങ്ങളിൽനിന്നാണ് ഇവ കൊണ്ടുവരുന്നത്. ഇവിടത്തെ കന്നുകൾ ഉപയോഗിക്കുമ്പോൾ രോഗ സാധ്യത കൂടുതലാണ്. അതുകൊണ്ട് കർഷകർ കന്നുകൾതേടി കുഞ്ഞിമുഹമ്മദിനെ സമീപിക്കുന്നു. ഒരു കന്ന് വാങ്ങി ഇവിടെ എത്തിക്കാൻ പത്തു രൂപയോളം ചിലവ് വരും. ഒരു കന്നിന് 15 രൂപ നിരക്കിലാണ് വിൽക്കുന്നത്. ഒരു തവണ 2500 കന്നുകളാണ് കൊണ്ടു വരുക. 15 ദിവസത്തിനുള്ളിൽ കന്ന് പിരിച്ചെടുക്കണം. അല്ലെങ്കിൽ കന്നിൽ കറുപ്പ് കേറി വരും. അതുവിൽക്കാനും കഴിയില്ല.
മൂന്ന് നാലു ദിവസത്തിനുള്ളിൽ വിൽപന നടന്നില്ലെങ്കിൽ നഷ്ടം സംഭവിക്കും. മഴ പെയ്താൽ കന്നുകൾക്ക് ചീയലും വേനലാണെങ്കിൽ ഉണക്കും സംഭവിക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കന്നുകൾ വാങ്ങാൻ കർഷകർ എത്താറുണ്ടെന്നും കുഞ്ഞിമുഹമ്മദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

