അക്ഷരവേദി കവിതപുരസ്കാരം എ.ആര്. അനിവേദക്ക്
text_fieldsകൽപറ്റ: കണിയാമ്പറ്റ ഗവ. ഹയര്‍ സെക്കൻഡറി സ്കൂളിലെ സാഹിത്യകൂട്ടായ്മയായ അക്ഷരവേദിയുടെ പത്താമത് കവിതപുരസ്കാരം കോഴിക്കോട് ജില്ലയിലെ മടപ്പള്ളി ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി എ.ആര്. അനിവേദയുടെ 'ചാവുമരങ്ങള്‍' എന്ന കവിതക്ക് ലഭിച്ചു. 5001 രൂപയും ഫലകവും പ്രശസ്തിപത്രവും പുസ്തകങ്ങളും അടങ്ങുന്നതാണ് പുരസ്കാരം.
ഗിരീഷ് പുത്തഞ്ചേരി കവിതപുരസ്കാരം (2019), ശിശുക്ഷേമസമിതി സംസ്ഥാനതല കവിതരചന മത്സരത്തില്‍ രണ്ടാം സ്ഥാനം (2019), കലാമുദ്ര സാഹിത്യ പ്രതിഭാപുരസ്കാരം (2021) എന്നിവ അനിവേദക്ക് ലഭിച്ചിട്ടുണ്ട്. 'കുഞ്ഞിക്കിളി', 'മഴത്തുള്ളികള്‍' എന്നീ കവിതസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പത്രപ്രവര്‍ത്തകനായ അനില്‍കുമാര്‍ ഒഞ്ചിയത്തിന്റേയും അധ്യാപികയായ ടി.എം. രജിനയുടെയും മകളാണ് അനിവേദ. ജനുവരി 29ന് എഴുത്തുകാരന് യു.കെ. കുമാരന് പുരസ്കാരം സമ്മാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

