മയക്കുമരുന്ന് കേസിൽ പ്രതിക്ക് പിഴയും തടവും
text_fieldsകൽപറ്റ: മയക്കുമരുന്ന് കേസിൽ പ്രതിക്ക് ഒരു വർഷം തടവും പിഴയും. കൽപറ്റ അമ്പിലേരി സ്വദേശിയായ അബ്ദുൽ റഹീമിനെയാണ് ഒരു വർഷം കഠിന തടവിനും 5000 രൂപ പിഴ അടക്കാനും കൽപറ്റ അഡീഷനൽ സെഷൻസ് (എൻ.ഡി.പി.എസ് സ്പെഷ്യൽ കോടതി) ശിക്ഷിച്ചത്.
നർക്കോട്ടിക് സ്പെഷൽ ജഡ്ജ് വി. അനസ് ആണ് വിധി പ്രഖ്യാപിച്ചത്. വൈത്തിരി താലൂക്കിലെ ചോലാടി ചെക്ക് പോസ്റ്റിലാണ് കേസിനാസ്പദമായ സംഭവം . മയക്കുമരുന്ന് ഇനത്തിൽപെട്ട 125 ഗുളികകൾ വിൽപനക്കായി കൈവശം വെച്ച കുറ്റത്തിനാണ് അബ്ദുൽ റഹീമിനെ അറസ്റ്റ് ചെയ്തത്.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.എസ്. ഷാജിയാണ് കേസെടുത്തത്. അസി. എക്സൈസ് കമീഷണർ എൻ. രാജശേഖരനാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ.യു സുരേഷ് കുമാർ ഹാജരായി.

