Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightജില്ലയിൽ ശാസ്ത്ര ഗവേഷണ...

ജില്ലയിൽ ശാസ്ത്ര ഗവേഷണ കേന്ദ്രം തുടങ്ങുന്നു

text_fields
bookmark_border
ജില്ലയിൽ ശാസ്ത്ര ഗവേഷണ കേന്ദ്രം തുടങ്ങുന്നു
cancel

ക​ൽ​പ​റ്റ: കേ​ര​ള ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്തി​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ ജി​ല്ല​യി​ൽ ശാ​സ്ത്ര ഗ​വേ​ഷ​ണ കേ​ന്ദ്രം വെ​ള്ളി​യാ​ഴ്​​ച പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്ന്​​ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളി​ലും പൊ​തു​ജ​ന​ങ്ങ​ളി​ലും ശാ​സ്ത്രാ​ഭി​രു​ചി വ​ള​ർ​ത്തു​ക, ഹ​രി​ത സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ പ്ര​ച​രി​പ്പി​ക്കു​ക, കാ​ർ​ബ​ൺ പു​റം​ത​ള്ളു​ന്ന​ത്​ കു​റ​ഞ്ഞ ജീ​വി​ത​ശൈ​ലി പ​രി​ച​യ​പ്പെ​ടു​ത്തു​ക, പ​രി​സ്ഥി​തി സൗ​ഹൃ​ദ സു​സ്ഥി​ര വി​ക​സ​നം പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് സ​യ​ൻ​സ് ടെ​ക്നോ​ള​ജി എ​ജു​ക്കേ​ഷ​ൻ ആ​ൻ​ഡ്​​ റി​സ​ർ​ച്ച് സെൻറ​ർ (എ​സ്.​ടി.​ഇ.​ആ​ർ.​സി) തു​ട​ങ്ങു​ന്ന​ത്.

മീ​ന​ങ്ങാ​ടി​യി​ൽ പ​രി​ഷ​ത് ​ഭ​വ​െൻറ അ​നു​ബ​ന്ധ കെ​ട്ടി​ട​ത്തി​ലാ​ണ് ശാ​സ്ത്ര​കേ​ന്ദ്രം താ​ൽ​​ക്കാ​ലി​ക​മാ​യി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ക. രാ​വി​ലെ 10.30ന്​ ​കാ​ലി​ക്ക​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​എം.​കെ. ജ​യ​രാ​ജ് ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കും. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ സം​ഷാ​ദ് മ​ര​ക്കാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ല​യി​ലെ 635 കു​ടും​ബ​ങ്ങ​ളി​ൽ പ​രി​ഷ​ത് ന​ട​ത്തി​യ സ​ർ​വേ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഹ​രി​ത​ഭ​വ​നം പ​ദ്ധ​തി ജി​ല്ല​യി​ലു​ട​നീ​ളം വ്യാ​പി​പ്പി​ക്കു​ന്ന​തി​ന്​ തീ​രു​മാ​നി​ച്ചു. ഓ​രോ വീ​ട്ടി​ലും കാ​ർ​ബ​ൺ പാ​ദ​മു​ദ്ര കു​റ​ച്ചു​കൊ​ണ്ട് സ്വ​യം​പ​ര്യാ​പ്ത​ത നേ​ടു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​മാ​ണി​ത്.

ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും ശാ​സ്ത്ര സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ അ​ഞ്ചു വ​ർ​ഷം കൊ​ണ്ട് ജി​ല്ല​യി​ലെ വീ​ടു​ക​ളി​ൽ മു​ഴു​വ​ൻ ഹ​രി​ത​സാ​ങ്കേ​തി​ക​വി​ദ്യ വ്യാ​പി​പ്പി​ക്കും. സ​യ​ൻ​സ് സെൻറ​റി​ൽ ഒ​രു​ക്കു​ന്ന സ്കി​ൽ വി​ക​സ​ന കേ​ന്ദ്ര​ത്തി​ൽ സൂ​ക്ഷ്മ​വ്യ​വ​സാ​യ​ത്തി​ൽ പ​രി​ശീ​ല​നം ന​ൽ​കും. തു​ട​ക്ക​ത്തി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കി എ​ൽ.​ഇ.​ഡി ബ​ൾ​ബ് നി​ർ​മാ​ണ പ​രി​ശീ​ല​ന​മാ​ണ് ന​ൽ​കു​ക. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഹ​രി​ത​സാ​ങ്കേ​തി​ക​വി​ദ്യ പ​രി​ച​യം പ്രാ​യോ​ഗി​ക​മാ​യി ന​ൽ​കു​ന്ന​തി​ന് സ്ഥി​രം പ്ര​ദ​ർ​ശ​നം ഒ​രു​ക്കും. പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ഈ ​വേ​ദി പ്ര​യോ​ജ​ന​പ്പെ​ടും.

വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ എ​സ്.​ടി.​ഇ.​ആ​ർ.​സി ചെ​യ​ർ​മാ​ൻ ​പ്ര​ഫ. കെ. ​ബാ​ല​ഗോ​പാ​ല​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ പി.​ആ​ർ. മ​ധു​സൂ​ദ​ന​ൻ, ചീ​ഫ് എ​ക്സി​ക്യു​ട്ടി​വ് ഓ​ഫി​സ​ർ എം. ​പ്ര​കാ​ശ്, എം.​കെ. ദേ​വ​സ്യ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad Newsscientific research center
News Summary - A scientific research center will be started in the district
Next Story