50 ലക്ഷം നൽകണം, പുനരധിവാസ മിഷൻ രൂപവത്കരിക്കണം
text_fieldsഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് കൽപറ്റയിൽ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക -പരിസ്ഥിതി രംഗത്ത് പ്രവർത്തിക്കുന്നവർ ഒത്തുചേർന്നപ്പോൾ
കൽപറ്റ: മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരായ കുടുംബത്തിന്ന് 50 ലക്ഷം രൂപക്ക് മുകളിലുള്ള തുക ആശ്വാസധനമായി നൽകണമെന്നും പുനരധിവാസ മിഷൻ രൂപവത്കരിക്കണമെന്നും ഇരകൾക്ക് നീതിലഭിക്കാൻ ട്രൈബൂണൽ വേണമെന്നും ആവശ്യം. രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക പരിസ്ഥിതി രംഗത്ത് പ്രവർത്തിക്കുന്നവരുടെ യോഗമാണ് സംസ്ഥാന സർക്കാറിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്. പുനരധിവാസം ഔദ്യാര്യമോ സൗമനസ്യമോ സൗജന്യമോ അല്ല, ഇരകളുടെ അവകാശമാണ്. വയനാട് പ്രകൃതി സംരക്ഷണ സമിതിയും ഹ്യൂം സെന്റർ ഫോർ ഇക്കോളജിയും ചേർന്നാണ് യോഗം സംഘടിപ്പിച്ചത്. സർക്കാറിന്റെ പരിഗണനയിലുള്ള ടൗൺഷിപ് പദ്ധതി ഉരുൾബാധിതരായ ഗുണഭോക്താക്കളുടെ അഭിപ്രായം കേട്ട് സന്നദ്ധമായവർക്കു മാത്രമായി പരിമിതപ്പെടുത്തണം.
മറ്റുള്ളവർക്ക് ഇഷ്ടാനുസാരം വീടുവെക്കാനും കൃഷിയിടങ്ങളും തൊഴിലും കണ്ടെത്താനുമുള്ള അവസരം നൽകണം. ഇതിനായി ഐ.എ.എസ് തലത്തിലുള്ള നോഡൽ ഓഫിസറെ നിയമിക്കണം. കുടുംബത്തിൽ ഒരാൾ മാത്രം ശേഷിക്കുന്നവർക്കായി സ്പെഷൽ പാക്കേജ് ഉണ്ടാക്കണം. ലോണുകൾക്ക് മൊറട്ടോറിയമല്ല, എഴുതിതളളുകയാണ് വേണ്ടത്. അഞ്ചുവർഷംത്തക്ക് ബേങ്ക് വായ്പയുടെ പലിശ സർക്കാർ നൽകണം. മണ്ണിടിച്ചിൽ സാധ്യതയുള്ളതും പ്രളയ സാധ്യതയുള്ളതുമായ പഞ്ചായത്തുകളിൽ ജനങ്ങളെ മാറ്റി പാർപ്പിക്കുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളുള്ള റിലീഫ് ഷെൽട്ടറുകൾ നിർമിക്കണം. മലഞ്ചെരുവുകളിൽ സുരക്ഷിതമല്ലാത്ത ഇടങ്ങളിൽ താമസിക്കുന്ന 4000 ൽപരം കുടുംബങ്ങളെ യുദ്ധകാലാടിസ്ഥാനത്തിൽ മാറ്റിപ്പാർപ്പിക്കണം.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, വി.എ. വിനയൻ, ജോണി പാറ്റാനി, അഡ്വ. റഷീദ്, സൂപ്പി പള്ളിയാൽ, കെ.പി. മധു, സുനീഷ് , ഫ്രഫ. ബാലഗോപാൽ, സാംപി മാത്യൂ, കെ.വി. പ്രകാശൻ അജി കൊളേണിയ, ജോസ് കാട്ടിക്കുളം, ഇ.ജെ. ജോസ്, രാജൻ പൂതാടി, രാജേഷ് കൃഷ്ണൻ, അഡ്വ. ഗോപിനാഥ്, അഡ്വ. ഖാലിദ് രാജ, ഡോ. രതീഷ്, സുലോചന രാമകൃഷ്ണൻ, സി.കെ. വിഷണുദാസ്, എൻ. ബാദുഷ, തോമസ് അമ്പലവയൽ, ബാബു മൈലമ്പാടി ,സതീഷ് നേതി തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

