വയനാട്ടിൽ 444 പേര്‍ക്ക് കോവിഡ്
text_fieldsകൽപറ്റ: വയനാട് ജില്ലയില്‍ ബുധനാഴ്ച 444 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 291 പേര്‍ രോഗമുക്തി നേടി. നാലു ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ രോഗ സ്ഥിരീകരണ നിരക്ക് 17.5 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 128235 ആയി. 124963 പേര്‍ രോഗമുക്തരായി. നിലവില്‍ 2260 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2121 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
പനമരം 31, കൽപറ്റ, കോട്ടത്തറ 27 വീതം, മാനന്തവാടി, മീനങ്ങാടി, മേപ്പാടി 25 വീതം, നെന്മേനി, വൈത്തിരി 24 വീതം, പൂതാടി 23, വെള്ളമുണ്ട 22, ബത്തേരി 21, കണിയാമ്പറ്റ, മുട്ടിൽ, തൊണ്ടർനാട് 20 വീതം, പടിഞ്ഞാറത്തറ 16, അമ്പലവയൽ, പുൽപള്ളി, തവിഞ്ഞാൽ 15 വീതം, പൊഴുതന 13, എടവക 12, മുള്ളൻകൊല്ലി എട്ട്, മൂപ്പൈനാട്, വെങ്ങപ്പള്ളി അഞ്ച് വീതം, നൂൽപ്പുഴ നാല്, തരിയോട് രണ്ടു പേർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
നിരീക്ഷണത്തില്‍ കഴിയുന്നവർ
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ പുതുതായി നിരീക്ഷണത്തിലായത് 1073 പേരാണ്. 963 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 9790 പേര്‍. ജില്ലയില്‍നിന്ന് 1557 സാമ്പിളുകളാണ് ഇന്ന് പരിശോധനക്ക് അയച്ചത്. ഇതുവരെ 846282 സാമ്പിളുകള്‍ പരിശോധനക്ക് വിധേയമാക്കി. ഇതില്‍ 844012 എണ്ണത്തിന്‍റെ ഫലം ലഭിച്ചു. ഇതില്‍ 715777 പേര്‍ നെഗറ്റീവും 128235 പേര്‍ പോസിറ്റീവുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

