Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightക​ല്‍പ​റ്റ...

ക​ല്‍പ​റ്റ മ​ണ്ഡ​ല​ത്തി​ല്‍ 277.33 കോ​ടി​യു​ടെ കു​ടി​വെ​ള്ള​പ​ദ്ധ​തി

text_fields
bookmark_border
ക​ല്‍പ​റ്റ മ​ണ്ഡ​ല​ത്തി​ല്‍ 277.33 കോ​ടി​യു​ടെ കു​ടി​വെ​ള്ള​പ​ദ്ധ​തി
cancel

ക​ല്‍പ​റ്റ: ജ​ല ജീ​വ​ന്‍ മി​ഷ​ന്‍ ര​ണ്ടാം​ഘ​ട്ട​ത്തിെൻറ ഭാ​ഗ​മാ​യി ക​ല്‍പ​റ്റ മ​ണ്ഡ​ല​ത്തി​ല്‍ അ​ഡ്വ. ടി. ​സി​ദ്ദീ​ഖ് എം.​എ​ല്‍.​എ​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ഓ​ണ്‍ലൈ​ന്‍ യോ​ഗം ചേ​ര്‍ന്നു. വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ ജ​ല അ​തോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ര്‍ യോ​ഗ​ത്തി​ല്‍ അ​വ​ത​രി​പ്പി​ച്ചു.

വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 231.97 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. യോ​ഗ​ത്തി​ല്‍ കോ​ഴി​ക്കോ​ട് പ്രോ​ജ​ക്ട് ഡി​വി​ഷ​ന്‍ ത​യ​റാ​ക്കി​യ ഡി.​ഇ.​ആ​ര്‍ കോ​ഴി​ക്കോ​ട് എ​ക്‌​സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ര്‍ പി.​സി. ബി​ജു അ​വ​ത​രി​പ്പി​ച്ചു. വെ​ങ്ങ​പ്പ​ള്ളി, ത​രി​യോ​ട്, പൊ​ഴു​ത​ന, കോ​ട്ട​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സ​മ​ഗ്ര കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കാ​യി 109.60 കോ​ടി​യു​ടെ ഡി.​പി.​ഇ.​ആ​ര്‍ ത​യാ​റാ​യ​താ​യി എ​ക്‌​സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ര്‍ അ​റി​യി​ച്ചു.

ഈ ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 11,103 കു​ടും​ബ​ങ്ങ​ള്‍ക്ക് ഗാ​ര്‍ഹി​ക ക​ണ​ക്​​ഷ​ന്‍ ന​ല്‍കാ​ന്‍ ക​ഴി​യും. മൂ​പ്പൈ​നാ​ട്, മേ​പ്പാ​ടി, വൈ​ത്തി​രി പ​ഞ്ചാ​യ​ത്തു​ക​ള്‍ക്കാ​യു​ള്ള 74.83 കോ​ടി​യു​ടെ ഡി.​ഇ.​ആ​ര്‍ ത​യാ​റാ​യി​ട്ടു​ണ്ട്. ഇ​തി​ലൂ​ടെ മൂ​ന്ന് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ 17,968 വീ​ടു​ക​ള്‍ക്ക് എ​ഫ്.​എ​ച്ച്.​ടി.​സി ന​ല്‍കാ​ന്‍ ക​ഴി​യും. സു​ല്‍ത്താ​ന്‍ബ​ത്തേ​രി പി.​എ​ച്ച് ഡി​വി​ഷ​ന്‍ ര​ണ്ട് പ​ഞ്ചാ​യ​ത്തു​ക​ള്‍ക്കു​ള്ള ഡി.​ഇ.​ആ​ര്‍ ത​യാ​റാ​ക്കി.

പ​ടി​ഞ്ഞാ​റ​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 5640 വീ​ടു​ക​ള്‍ക്ക് ക​ണ​ക്​​ഷ​ന്‍ ന​ല്‍കു​ന്ന​തി​ന് 42.50 കോ​ ടി​യു​ടെ​യും ക​ണി​യാ​മ്പ​റ്റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ 5132 വീ​ടു​ക​ള്‍ക്ക് ക​ണ​ക്​​ഷ​ന്‍ ന​ല്‍കു​ന്ന​തി​ന് 50.40 കോ​ടി​യു​ടെ ഡി.​ഇ.​ആ​ര്‍ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kalpetta
News Summary - 277.33 crore water project in Kalpetta constituency
Next Story