വനം നഴ്സറികളില്‍ വിതരണത്തിന് 2.56 ലക്ഷം തൈകള്‍
text_fieldsകല്പറ്റ സോഷ്യല്‍ ഫോറസ്ട്രി നഴ്സറിയില്‍ വിതരണത്തിന് സജ്ജമായ വൃക്ഷത്തൈകള്‍
കല്പറ്റ: ജില്ലയിൽ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷനു കീഴിലെ മൂന്നു നഴ്സറികളില്‍ 2,56,500 വൃക്ഷത്തൈകള്‍ വിതരണത്തിന് തയാറായി. കല്പറ്റ സോഷ്യല്‍ ഫോറസ്ട്രി റേഞ്ചിലെ ചുഴലി, മാനന്തവാടി റേഞ്ചിലെ ബേഗൂര്‍, ബത്തേരി റേഞ്ചിലെ പൂമല കുന്താണി എന്നിവിടങ്ങളിലാണ് നഴ്സറികള്‍.
പൂവരശ്, കണിക്കൊന്ന, മണിമരുത്, മന്ദാരം, വാളന്‍പുളി, പേര, മാതളം, മുരിങ്ങ, വുഡാപ്പിള്, സീതപ്പഴം, മഹാഗണി, കുന്നിവാക, വീട്ടി, തേക്ക്, ഉങ്ങ്, കുമിഴ്, നെല്ലി, നീര്‍മരുത്, മഞ്ചാടി, ചമത തുടങ്ങിയവയും മുളയുടെ തൈകളുമാണ് വിതരണത്തിനുള്ളത്.
ചുഴലിയിലെ നഴ്സറിയില്‍ മാത്രം 82,000 തൈകളാണ് തയാറാക്കിയത്. ലോക പരിസ്ഥിതിദിനത്തിലും വൃക്ഷമഹോത്സവകാലത്തും പൊതു ഇടങ്ങളിലും സ്വകാര്യ ഭൂമികളിലും നട്ടുവളര്ത്തുന്നതിനുള്ളതാണ് തൈകള്‍. ഇവയുടെ വിതരണം നഴ്സറികളില്‍ 29ന് തുടങ്ങുമെന്ന് സോഷ്യല്‍ ഫോറസ്ട്രി അസി. കണ്‍സര്‍വേറ്റര്‍ എം.ടി. ഹരിലാല്‍ പറഞ്ഞു.
തൈനടീലിെൻറ ജില്ലതല ഉദ്ഘാടനം ജൂണ്‍ അഞ്ചിന് രാവിലെ 10.30ന് കല്പറ്റ എസ്.കെ.എം.ജെ സ്കൂള്‍ വളപ്പില്‍ ടി. സിദ്ദീഖ് എം.എല്‍.എ നിര്‍വഹിക്കും. പൊതുയിടങ്ങളില്‍ നടുന്നതിനുള്ള തൈകള്‍ വിവിധ സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും സൗജന്യമായി ലഭ്യമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

