Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വയനാട്ടിൽ 192 പേര്‍ക്ക് കോവിഡ്

text_fields
bookmark_border
രോഗ സ്ഥിരീകരണ നിരക്ക് -10.70
വയനാട്ടിൽ 192 പേര്‍ക്ക് കോവിഡ്
cancel

കൽപറ്റ: വയനാട്ടിൽ ശനിയാഴ്ച 192 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 56 പേര്‍ രോഗമുക്തി നേടി. നാലു ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ രോഗ സ്ഥിരീകരണ നിരക്ക് 10.70 ആണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 128928 ആയി. 1,25,516 പേര്‍ രോഗമുക്തരായി. നിലവില്‍ 2647 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2536 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍

മാനന്തവാടി 27, പുൽപള്ളി 21, തവിഞ്ഞാൽ 17, മൂപ്പൈനാട് 16, കൽപറ്റ, വെങ്ങപ്പള്ളി 11 വീതം, മുള്ളൻകൊല്ലി, ബത്തേരി, വൈത്തിരി 10 വീതം, നെന്മേനി എട്ട്, എടവക, കോട്ടത്തറ ഏഴു വീതം, അമ്പലവയൽ, മേപ്പാടി അഞ്ചു വീതം, മീനങ്ങാടി, തൊണ്ടർനാട് നാലു വീതം, കണിയാമ്പറ്റ, നൂൽപ്പുഴ, പൂതാടി മൂന്നു വീതം, മുട്ടിൽ, പടിഞ്ഞാറത്തറ, തരിയോട്, തിരുനെല്ലി രണ്ടു വീതം, പനമരം, വെള്ളമുണ്ട ഓരോരുത്തർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

നിരീക്ഷണത്തില്‍ കഴിയുന്നവർ

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ പുതുതായി നിരീക്ഷണത്തിലായത് 1683 പേരാണ്. 638 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 12605 പേര്‍. ജില്ലയില്‍ നിന്ന് 1819 സാമ്പിളുകളാണ് ശനിയാഴ്ച പരിശോധനക്ക് അയച്ചത്. ഇതുവരെ 851063 സാമ്പിളുകള്‍ പരിശോധനക്ക് വിധേയമാക്കി. ഇതില്‍ 849284 എണ്ണത്തിന്‍റെ ഫലം ലഭിച്ചു. ഇതില്‍ 720356 പേര്‍ നെഗറ്റീവും 128928 പേര്‍ പോസിറ്റീവുമാണ്

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 192 covid cases in wayanad
Next Story