Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വയനാട്ടിൽ 118 പേര്‍ക്ക് കോവിഡ്

text_fields
bookmark_border
രോഗ സ്ഥിരീകരണ നിരക്ക് - 6.27
covid
cancel

കൽപറ്റ: ജില്ലയില്‍ ചൊവ്വാഴ്ച 118 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 252 പേര്‍ രോഗമുക്തി നേടി. രണ്ടു ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ രോഗി സ്ഥിരീകരണ നിരക്ക് 6.27 ആണ്.

ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 127791 ആയി. 124668 പേര്‍ രോഗമുക്തരായി. നിലവില്‍ 2439 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2299 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍

പുൽപള്ളി 13, കൽപറ്റ, മാനന്തവാടി 12 വീതം, ബത്തേരി 10, അമ്പലവയൽ എട്ട്, മേപ്പാടി ഏഴ്, മുള്ളൻകൊല്ലി ആറ്, മുട്ടിൽ, നെന്മേനി അഞ്ചു വീതം, നൂൽപ്പുഴ, പടിഞ്ഞാറത്തറ, പൂതാടി, പൊഴുതന നാലു വീതം, മീനങ്ങാടി, പനമരം, തവിഞ്ഞാൽ, വെള്ളമുണ്ട, വൈത്തിരി മൂന്നു വീതം, എടവക, മൂപ്പൈനാട്, തരിയോട് രണ്ടു വീതം, കോട്ടത്തറ, തൊണ്ടർനാട്, വെങ്ങപ്പള്ളി ഒരോർത്തർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്‌ഥിരീകരിച്ചത്‌.

നിരീക്ഷണത്തില്‍ കഴിയുന്നവർ

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ പുതുതായി നിരീക്ഷണത്തിലായത് 1145 പേരാണ്. 620 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 9680 പേര്‍. ജില്ലയില്‍ നിന്ന് 2248 സാമ്പിളുകളാണ് ചൊവ്വാഴ്ച പരിശോധനക്ക് അയച്ചത്. ഇതുവരെ 844725 സാമ്പിളുകള്‍ പരിശോധനക്ക് വിധേയമാക്കി. ഇതില്‍ 843350 എണ്ണത്തിന്‍റെ ഫലം ലഭിച്ചു. ഇതില്‍ 715559 പേര്‍ നെഗറ്റീവും 127791 പേര്‍ പോസിറ്റീവുമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 118 covid cases in Wayanad
Next Story