ഇവിടെ കുഴിമാത്രം, റോഡില്ല ; മുണ്ടേരി മണിയങ്കോട് റോഡിൽ മഴ പെയ്താൽ തോട്; വെയിലടിച്ചാൽ പൊടി
text_fieldsകൽപറ്റ: വേണമെങ്കിൽ കുഴികളെണ്ണി ഇതിലൂടെ വണ്ടി ഓടിക്കാം. ദിവസേന നൂറു കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന കൽപറ്റ മുൻസിപ്പൽ പരിധിയിലെ മുണ്ടേരി മണിയങ്കോട് റോഡ് അത്രമാത്രം ശോച്യാവസ്ഥയിലാണ് ഇന്നുള്ളത്.നിറയെ കുഴികൾ രൂപപ്പെട്ട ഈ റോഡിൽ മഴ പെയ്താൽ ചളിക്കുളമായി മാറും. മഴ മാറി വെയിൽ വന്നാൽ പൊടികൾ കൊണ്ട് വാഹനങ്ങൾ മൂടും. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വർഷങ്ങളായി പ്രദേശവാസികൾ അധികാരികളോട് കേണപേക്ഷിച്ചിക്കുന്നുണ്ടെങ്കിലും ഓരോ തവണയും കുഴിയടക്കൽ ചടങ്ങുകളാവുകയാണ് പതിവ്. കഴിഞ്ഞ യു.ഡി.എഫ് ഭരണ സമിതി റോഡ് നന്നാക്കുന്നതിന് പരിമിതമായ ഫണ്ട് മാത്രമാണ് അനുവദിച്ചത്. ഫണ്ട് ഉപയോഗിച്ച് കുഴികൾ അടക്കുന്ന പ്രവൃത്തി മാത്രമാണ് നടന്നത്. എന്നാൽ, മഴക്കാലമായതോടെ അവയെല്ലാം ഇളകി വീണ്ടും വലിയ കുഴികൾ രൂപപ്പെട്ടു, ചെളിയും നിറഞ്ഞു. പുതുതായി വന്ന എൽ.ഡി.എഫ് ഭരണ സമിതിയും റോഡ് അറ്റകുറ്റപണിക്കെന്ന പേരിൽ ചെറിയ തുകമാത്രമാണ് ഫണ്ട് വകയിരുത്തിയത്.
വിളമ്പുകണ്ടം, കോട്ടത്തറ, വെണ്ണിയോട്, തെക്കും തറ, ചേരിയ മൂല തുടങ്ങിയ പ്രദേശങ്ങളിലേക്കെല്ലാം ജില്ല ആസ്ഥാനത്ത് നിന്ന് എളുപ്പത്തിൽ എത്താനുള്ള റോഡാണിത്. റോഡ് പൂർണമായും ടാറിങ് മാത്രമാണ് പരിഹാരം എന്നാണ് പ്രദേശവാസികൾ പറയുന്നത്. റോഡിന്റെ ശോച്യാവസ്ഥ ഉടൻ പരിഹരിച്ചില്ലെങ്കിൽ മുനിസിപാലിറ്റിയിലെ മൂന്നു വാർഡികളിലെയും യു.ഡി.എഫ് നേതൃത്വത്തിൽ ശക്തമായ സമരവുമായി രംഗത്തു വരാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

