Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക​ൽ​പ​റ്റ​യി​ൽ സ​മ​ഗ്ര പേ​വി​ഷ നി​ർ​മാ​ർ​ജ​ന പ​ദ്ധ​തി ഇ​ന്ന് തു​ട​ങ്ങും

text_fields
bookmark_border
ക​ൽ​പ​റ്റ​യി​ൽ സ​മ​ഗ്ര പേ​വി​ഷ നി​ർ​മാ​ർ​ജ​ന പ​ദ്ധ​തി ഇ​ന്ന് തു​ട​ങ്ങും
cancel

കൽപറ്റ: നഗരസഭയും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന സമഗ്ര പേവിഷ നിർമാർജന പദ്ധതിക്ക് തിങ്കളാഴ്ച തുടക്കമാകും. ജില്ല വെറ്ററിനറി കേന്ദ്രത്തിൽ രാവിലെ 10ന് നഗരസഭ ചെയർമാൻ പി. വിശ്വനാഥൻ ഉദ്ഘാടനം നിർവഹിക്കും. പദ്ധതിയുടെ ഭാഗമായി 12, 13 തീയതികളിൽ നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ വളർത്തുനായകൾക്കും പൂച്ചകൾക്കുമായി പേവിഷ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകൾ സംഘടിപ്പിക്കും. 15, 16 തീയതികളിൽ തെരുവുനായ്കൾക്കും പ്രതിരോധ കുത്തിവെപ്പ് നൽകും. പ്രതിരോധ കുത്തിവെപ്പിന് 55 രൂപയാണ് ചാർജ്.

ജില്ല വെറ്ററിനറി കേന്ദ്രം കൽപറ്റ, മുണ്ടേരി ഹെൽത്ത് സെന്റർ പരിസരം, മണിയൻകോട് അമ്പല പരിസരം, പുളിയാർമല സ്കൂൾ ജങ്ഷൻ, കൈനാട്ടി എടപ്പെട്ടി കോളനി, ഒമേഗ ജങ്ഷൻ എമിലി എന്നിവിടങ്ങളിൽ 12നും പുൽപ്പാറ ടീ ഫാക്ടറി, പുത്തൂർവയൽ അക്ഷയ, ചുഴലി മിൽമ ജങ്ഷൻ, അഡ്ലൈഡ് സോമൻ ജങ്ഷൻ, പെരുന്തട്ട നടുപ്പാറ ഹെൽത്ത് സെന്റർ പരിസരം എന്നിവിടങ്ങളിൽ 13നും പ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകൾ സംഘടിപ്പിക്കും.

പകർച്ചവ്യാധികളോ മറ്റ് അസുഖങ്ങളോ ഉള്ള മൃഗങ്ങളെ ക്യാമ്പിൽ കൊണ്ടുവരാൻ പാടില്ല. പ്രതിരോധ കുത്തിവെപ്പ് നൽകിയ നായകൾക്ക് നഗരസഭയിൽനിന്ന് നിർബന്ധമായും ലൈസൻസ് എടുക്കണം. ലൈസൻസില്ലാത്ത മൃഗങ്ങളെ വളർത്താൻ അനുവദിക്കില്ല. നായ്ക്കളെ പൊതുസ്ഥലങ്ങളിൽ തുറന്നുവിടാതെ കെട്ടിയിട്ട് വളർത്തണമെന്നും ജില്ല വെറ്ററിനറി കേന്ദ്രം അധികൃതർ അറിയിച്ചു. ഫോൺ: 9778089122, 9846339115.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kalpetta Rabies Eradication Campaign
Next Story