Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightവന്യജീവി ഭീഷണിയൊഴിയാതെ...

വന്യജീവി ഭീഷണിയൊഴിയാതെ കൽപറ്റ: പു​ൽ​പാ​റ​യി​ലാ​ണ് ഒ​ടു​വി​ൽ പു​ലി​യെ ക​ണ്ട​ത്

text_fields
bookmark_border
വന്യജീവി ഭീഷണിയൊഴിയാതെ കൽപറ്റ: പു​ൽ​പാ​റ​യി​ലാ​ണ് ഒ​ടു​വി​ൽ പു​ലി​യെ ക​ണ്ട​ത്
cancel
camera_alt

പു​ൽ​പാ​റ​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ട പു​ലി

ക​ൽ​പ​റ്റ: ക​ൽ​പ​റ്റ ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ വ​ന്യ​ജീ​വി ഭീ​ഷ​ണി ഒ​ഴി​യു​ന്നി​ല്ല. ക​ൽ​പ​റ്റ​ക്ക​ടു​ത്ത പു​ൽ​പാ​റ​യി​ൽ നാ​ട്ടു​കാ​ർ പു​ലി​യെ ക​ണ്ട​താ​ണ് ഒ​ടു​വി​ല​ത്തെ സം​ഭ​വം. വെ​ള്ളി​യാ​ഴ്ച രാ​ത്രി 11:15 ഓ​ടെ​യാ​ണ് പു​ൽ​പാ​റ അ​മ്പ​ല​ത്തി​നു മു​ന്നി​ലെ പാ​ല​ത്തി​ന് സ​മീ​പ​ത്താ​യി ചി​ല​ർ പു​ലി​യെ ക​ണ്ട​ത്.

ബ​ഹ​ളം വെ​ച്ച​തോ​ടെ പു​ലി സ​മീ​പ​ത്തെ തേ​യി​ല​ത്തോ​ട്ട​ത്തി​ലേ​ക്ക് ക​ട​ന്നു. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തി​ര​ച്ചി​ൽ ന​ട​ത്തി​ൽ​ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.

തേ​യി​ല​ത്തോ​ട്ട​ത്താ​ൽ ചു​റ്റ​പ്പെ​ട്ട മേ​ഖ​ല​യാ​ണ് പു​ൽ​പാ​റ. 200ല​ധി​കം കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്നു​ണ്ട് ഇ​വി​ടെ. എ​ന്നാ​ൽ, എ​സ്റ്റേ​റ്റി​ന്റെ ഭൂ​രി​ഭാ​ഗ​വും കാ​ടു​മൂ​ടി​യ നി​ല​യി​ലാ​ണ്. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് കാ​ടു​വെ​ട്ടി​ത്തെ​ളി​ക്കാ​മെ​ന്ന് എ​സ്റ്റേ​റ്റ് അ​ധി​കൃ​ത​ർ ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, ജ​ന​വാ​സ മേ​ഖ​ല​ക​ളെ ഒ​ഴി​വാ​ക്കി വ​ന​ത്തി​ന് സ​മീ​പ​ത്തെ കാ​ടു​മൂ​ടി​യ ഭാ​ഗ​ങ്ങ​ളാ​ണ് വെ​ട്ടി​ത്തെ​ളി​ച്ച​തെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. പു​ൽ​പാ​റ മ​ല​യി​ൽ നി​ന്നാ​ണു പു​ലി ഇ​റ​ങ്ങു​ന്ന​തെ​ന്നാ​ണ് നി​ഗ​മ​നം.

ഈ ​ഭാ​ഗ​ത്തു പു​ലി​മ​ട​യു​ണ്ടെ​ന്ന് സം​ശ​യ​മു​ണ്ട്. ഇ​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള പു​ലി​ക​ളാ​ണു രാ​ത്രി​യി​ൽ സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളാ​യ റാ​ട്ട​ക്കൊ​ല്ലി, പു​ൽ​പാ​റ, ബൈ​പാ​സ് മേ​ഖ​ല​ക​ളി​ലേ​ക്കെ​ത്തു​ന്ന​ത്.

മു​ണ്ട​ക്കൈ, ചൂ​ര​ൽ​മ​ല ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി സ​ർ​ക്കാ​ർ ക​ണ്ടെ​ത്തി​യ എ​സ്റ്റേ​റ്റി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പു​ലി​യെ ക​ണ്ട​ത്. ഒ​ക്ടോ​ബ​ർ 15ന് ​രാ​വി​ലെ എ​ട്ട​ര​യോ​ടെ ക​ൽ​പ​റ്റ ബൈ​പാ​സി​ന് സ​മീ​പ​ത്തെ തേ​യി​ല​ത്തോ​ട്ട​ത്തി​ൽ വീ​ട്ട​മ്മ​യും മ​ക്ക​ളും പു​ലി​യെ ക​ണ്ടി​രു​ന്നു.

പു​ൽ​പാ​റ ഫാ​ക്ട​റി​ക്ക് സ​മീ​പ​വും ചി​ല​ർ പു​ലി​യെ ക​ണ്ടി​രു​ന്നു. പു​ൽ​പാ​റ 31 പാ​റ ട്രാ​ൻ​സ്ഫോ​മ​റി​ന് സ​മീ​പ​ത്തും റാ​ട്ട​ക്കൊ​ല്ലി വാ​ഴ​ക്കു​ണ്ട് ഭാ​ഗ​ത്തെ ജ​ന​വാ​സ​മേ​ഖ​ല​യി​ലും മു​മ്പ് പു​ലി​യെ ക​ണ്ടി​രു​ന്നു.

പെ​രു​ന്ത​ട്ട​യ​ട​ക്കം ക​ൽ​പ​റ്റ ന​ഗ​ര​ത്തി​ന​ടു​ത്ത വി​വി​ധ​യി​ട​ങ്ങ​ളി​ൽ പോ​ലും വ​ന്യ​ജീ​വി ഭീ​ഷ​ണി​യു​ള്ള​ത് നാ​ട്ടു​കാ​രെ ആ​ശ​ങ്ക​യി​ലാ​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kalpatta no wildlife threat: Tiger spotted at last in Pulparai
Next Story