റഫീഖ് വീണ്ടും ഡി.വൈ.എഫ്.ഐ വയനാട് ജില്ല സെക്രട്ടറി; ഫ്രാൻസിസ് പ്രസിഡന്‍റ്
text_fieldsകെ. റഫീഖ് (സെക്ര), കെ.എം. ഫ്രാൻസിസ് (പ്രസി)
സുൽത്താൻ ബത്തേരി: ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡന്‍റായി കെ.എം. ഫ്രാൻസിസിനെയും സെക്രട്ടറിയായി കെ. റഫീഖിനെയും സുൽത്താൻ ബത്തേരിയിൽ നടന്ന ജില്ല സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: കെ. മുഹമ്മദാലി, സി. ഷംസുദ്ദീൻ, ജോബിസൺ ജെയിംസ് (വൈസ് പ്രസി), കെ.ആർ. ജിതിൻ, ഷിജി ഷിബു, എം. രമേഷ് (ജോ. സെക്ര). ലിജോ ജോണി (ട്രഷ), പി. ജംഷീദ്, അർജുൻ ഗോപാൽ (സെക്രട്ടേറിയറ്റംഗങ്ങൾ).
വർധിച്ചുവരുന്ന ലഹരി ഉപയോഗവും വിപണനവും കർശനമായി നിയന്ത്രിക്കാൻ നടപടികൾ എടുക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ലയിലെ ചെക്‌പോസ്‌റ്റുകളിൽ ജനകീയ സഹകരണത്തോടെ വിപുലമായ ലഹരിവിരുദ്ധ ജാഗ്രത സമിതികൾ രൂപവത്കരിക്കണം. കെ-റെയിൽ പദ്ധതി അതിവേഗം പൂർത്തിയാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും ആദിവാസി വിഭാഗത്തിന്‍റെ വിദ്യാഭ്യാസ-തൊഴിൽ സാധ്യതകൾ വർധിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളന പൊതുചർച്ചക്ക് ജില്ല സെക്രട്ടറി കെ. റഫീഖും സംസ്ഥാന സെക്രട്ടറി വി.കെ. സനോജും മറുപടി പറഞ്ഞു. ഒ.ആർ. കേളു എം.എൽ.എ, വി.വി. ബേബി, സുരേഷ് താളൂർ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ ജെയ്‌ക് സി. തോമസ്, കെ.യു. ജിനീഷ്‌കുമാർ എം.എൽ.എ, ഗ്രീഷ്‌മ അജയ്‌ഘോഷ്, എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

