കെ. ബാപ്പു ഹാജി മുസ്ലിം ലീഗ് പ്രസിഡന്റ്
text_fieldsകെ.ബാപ്പു ഹാജി
ഗൂഡല്ലൂർ: ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് ജില്ല പ്രസിഡന്റായിരുന്ന കെ.പി.മുഹമ്മദ് ഹാജിയുടെ നിര്യാണത്തെത്തുടർന്ന് ഒഴിവു വന്ന സ്ഥാനത്തേക്ക് കെ.ബാപ്പു ഹാജിയെ പ്രസിഡന്റായി ജില്ല മുസ്ലിം ലീഗ് എക്സിക്യൂട്ടിവ് തീരുമാനിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സി.എച്ച് എം. ഹനീഫ ദേവാല ഉദ്ഘാടനം ചെയ്തു. ബാപ്പു ഹാജി അധ്യക്ഷത വഹിച്ചു.മുജീബ് റഹ്മാൻ അൻസ്വരി അനുസ്മരണ പ്രാർത്ഥന നടത്തി.
മജീദ് ഹാജി എരുമാട്,അബ്ദുൽ ബാരി ഹാജി പന്തല്ലൂർ,യൂസുഫ് ഹാജി,കുഞ്ഞാവ ഹാജി,ആലി ഉപ്പട്ടി,ഇണ്ണിമൊയ്തീൻ ചെമ്പാല,സവാദ് പാടന്തറ,കെ.പി. ഫൈസൽ,നൗഫൽ പാതാരി,അൻവർ മടക്കൽ,സുബൈർ നെല്ലാക്കോട്ട, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നൗഫൽ ഹാരിസ് നെല്ലാക്കോട്ട പങ്കെടുത്തു.ജില്ല ജനറൽ സെക്രട്ടറി ഹനീഫ വട്ടക്കളരി സ്വാഗതവും അൻവർ മടക്കൽ നന്ദിയും പറഞ്ഞു.

