Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അയ്യോ... അത് മിനറൽ വാട്ടർ അല്ല, സാധാ കുപ്പിവെള്ളം

text_fields
bookmark_border
അയ്യോ... അത് മിനറൽ വാട്ടർ അല്ല, സാധാ കുപ്പിവെള്ളം
cancel
camera_alt

പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടർ എന്ന ലേബലിൽ വിപണിയിലിറങ്ങുന്ന കുപ്പിവെള്ളം 

മേപ്പാടി: മിനറൽ വാട്ടർ എന്ന് തെറ്റിദ്ധരിപ്പിച്ച് വിപണിയിൽ എത്തുന്നത് സാധാരണ കുപ്പിവെള്ളം. ജില്ലയിൽ അടക്കം വിപണിയിൽ ലഭിക്കുന്നതിലേറെയും കുപ്പികളിൽ പാക്ക് ചെയ്ത കുടിവെള്ളമാണ്, അവ മിനറൽ വാട്ടർ അല്ല. പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടർ എന്ന ലേബലിൽ എത്തുന്ന കുപ്പിവെള്ളം വിപണിയിൽ ആധിപത്യം സ്ഥാപിച്ചിട്ടുണ്ട്.

എന്നാൽ, അവയിൽ പലതും അവകാശപ്പെടുന്നത് മിനറൽ വാട്ടർ എന്നാണ്. ശരീരത്തിനാവശ്യമായ ലവണങ്ങൾ അടങ്ങിയ മിനറൽ വാട്ടർ എന്നു ധരിച്ചാണ് പലരും കുപ്പിവെള്ളം വാങ്ങുന്നത്. ഇവ രണ്ടും പെട്ടെന്ന് വേർതിരിച്ചറിയാനും പലർക്കും കഴിയുന്നുമില്ല.

എ​ന്താ​ണ് മി​ന​റ​ൽ വാ​ട്ട​ർ?

കാ​ൽ​സ്യം, മ​ഗ്നീ​ഷ്യം, സോ​ഡി​യം, പൊ​ട്ടാ​സ്യം, ബൈ​കാ​ർ​ബ​ണേ​റ്റ് തു​ട​ങ്ങി ശ​രീ​ര​ത്തി​ന് ആ​വ​ശ്യ​മാ​യ ല​വ​ണ​ങ്ങ​ൾ അ​ട​ങ്ങി​യ കു​പ്പി​വെ​ള്ള​മാ​ണ് മി​ന​റ​ൽ വാ​ട്ട​റെ​ന്ന് പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, ക​ട​ക​ളി​ൽ​നി​ന്ന് സാ​ധാ​ര​ണ 20 രൂ​പ​ക്ക് വാ​ങ്ങു​ന്ന വെ​ള്ളം സാ​ധാ​കു​പ്പി​വെ​ള്ളം മാ​ത്ര​മാ​ണ്. ഇ​തി​ൽ ശ​രീ​ര​ത്തി​ന് ആ​വ​ശ്യ​മാ​യ ല​വ​ണ​ങ്ങ​ൾ ഒ​ന്നു​മി​ല്ല.

കു​പ്പി​യി​ലെ ലേ​ബ​ലി​ൽ Natural Mineral Water എ​ന്ന് എ​ഴു​തി​യി​ട്ടു​ണ്ടോ​യെ​ന്ന് നോ​ക്കി​യാ​ണ് മി​ന​റ​ൽ വാ​ട്ട​ർ വാ​ങ്ങേ​ണ്ട​ത്. Packaged Drinking Water എ​ന്നാ​ണെ​ങ്കി​ൽ അ​ത് സാ​ധാ​ര​ണ വെ​ള്ളം മാ​ത്ര​മാ​ണ്. സോ​ഡി​യം കു​റ​വു​ള്ള​തും കാ​ൽ​സ്യം, മ​ഗ്നീ​ഷ്യം കൂ​ടു​ത​ലു​ള്ള​തും നോ​ക്കി വാ​ങ്ങ​ണം.

ഇ​പ്പോ​ൾ എ​ല്ലാം കു​പ്പി​വെ​ള്ളം

മി​ന​റ​ൽ വാ​ട്ട​റാ​ണ് ആ​ദ്യ​മാ​യി വി​പ​ണി​യി​ലി​റ​ങ്ങി​യ​ത്. പി​ന്നീ​ട് പാ​ക്കേ​ജ്ഡ് ഡ്രി​ങ്കി​ങ് വാ​ട്ട​ർ എ​ന്ന ലേ​ബ​ൽ ഒ​ട്ടി​ച്ച കു​പ്പി​വെ​ള്ളം വി​പ​ണി കീ​ഴ​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് ര​ണ്ടും തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത നി​സ്സ​ഹാ​യാ​വ​സ്ഥ​യി​ലാ​യി ഉ​പ​ഭോ​ക്താ​ക്ക​ൾ. യാ​ത്ര പോ​കു​മ്പോ​ഴെ​ല്ലാം കു​പ്പി​വെ​ള്ളം കൈ​യ്യി​ൽ ക​രു​തു​ന്ന​ത് ഫാ​ഷ​നാ​യി. മി​ന​റ​ൽ വാ​ട്ട​ർ ക്ര​മേ​ണ വി​പ​ണി​യി​ൽ​നി​ന്ന് ഏ​റെ​ക്കു​റെ അ​പ്ര​ത്യ​ക്ഷ​മാ​യി. കു​പ്പി​വെ​ള്ള​ത്തി​ൽ പാ​യ​ൽ അ​ട​ക്കം കാ​ണ​പ്പെ​ട്ട​ത് ഇ​തി​ന്റെ ഗു​ണ​നി​ല​വാ​ര​ത്തെ​ക്കു​റി​ച്ചും ആ​ശ​ങ്ക​യു​ണ​ർ​ത്തി. ഇ​ത് പ​രി​ശോ​ധി​ക്കേ​ണ്ട ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പാ​ക​ട്ടെ നി​ഷ്‌​ക്രി​യ​മാ​കു​ക​യും ചെ​യ്തു. യ​ഥാ​ർ​ഥ മി​ന​റ​ൽ വാ​ട്ട​ർ വി​പ​ണി​യി​ൽ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Oh no... that's not mineral water, it's just plain bottled water.
Next Story