Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അന്തർ സംസ്ഥാന തൊഴിലാളിയായ യുവതിക്ക് ആംബുലൻസിൽ പ്രസവം
text_fieldsbookmark_border
മാനന്തവാടി: അന്തർ സംസ്ഥാന തൊഴിലാളിയായ യുവതിക്ക് ആംബുലൻസിൽ സുഖപ്രസവം. നേപ്പാളിൽ നിന്നും പേര്യയിലെ ബിസ്മില്ല എസ്റ്റേറ്റിൽ ജോലിക്കെത്തിയ ഉഷയാണ് തിങ്കളാഴ്ച സന്ധ്യയോടെ ആശുപത്രിയിലേക്കുള്ള വഴിയിൽ ആംബുലൻസിൽ പ്രസവിച്ചത്. ഭർത്താവ് റാം ബഹദൂർ ലോക്ഡൗണിന് തൊട്ടുമുമ്പ് നേപ്പാളിലേക്ക് പോയിരുന്നു.
പ്രസവവേദനയുണ്ടായ യുവതിയെ എസ്റ്റേറ്റ് അധികൃതർ ആംബുലൻസിൽ ആശുപത്രിയിലേക്കയച്ചു. യുവതിയുടെ ബന്ധുവായ യുവാവാണ് കൂടെ ഉണ്ടായിരുന്നത്. തലപ്പുഴയിൽ എൻജിനീയറിങ് കോളജിന് സമീപമെത്തിയപ്പോൾ പ്രസവവേദന കൂടി. ഇതോടെ ഡ്രൈവർ ആംബുലൻസ് നിർത്തി. അടുത്ത വീട്ടിലെ സ്ത്രീയെ വിളിച്ചു കൊണ്ടുവന്നു.
ഇവർ ആംബുലൻസിൽ പ്രസവസൗകര്യമൊരുക്കി. പ്രസവശേഷം അമ്മയെയും കുഞ്ഞിനെയും ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Next Story

