സ്കൂൾ താവളമാക്കിയ അജ്ഞാതനെ പൊലീസ് തിരയുന്നു
text_fieldsപുളിയംപാറ ഗവ. ഹൈസ്കൂളിൽ കഴിഞ്ഞ അജ്ഞാതേൻറതെന്ന് കരുതുന്ന കത്തി,
കണ്ണട, സ്ക്രൂൈഡ്രവർ എന്നിവ
ഗൂഡല്ലൂർ: സ്കൂളിൽ ഒളിവിൽകഴിഞ്ഞ അജ്ഞാതനെ പൊലീസ് തിരയുന്നു. പുളിയംപാറയിലെ ഗവ.ഹൈസ്കൂളിലാണ് ഒരാൾ കഴിയുന്നതായി ബുധനാഴ്ച സ്കൂൾ അസിസ്റ്റൻറ് മോഹൻ കണ്ടത്. ഇയാളെ കണ്ടതും അജ്ഞാതൻ ഓടിരക്ഷപ്പെട്ടു. ഇയാളുടെ ഫോട്ടോ മൊബൈലിൽ പകർത്താൻ ശ്രമിച്ചെങ്കിലും കൈകൊണ്ട് മുഖംമറച്ച് ഓടിരക്ഷപ്പെടുകയായിരുെന്നന്ന് മോഹൻ പറഞ്ഞു. ഗേറ്റിലേയും ക്ലാസ്മുറിയുടെയും പൂട്ട് ഉടച്ചാണ് മുറിയിൽ കയറി താമസിച്ചിരുന്നത്.
മുറിയിൽ കത്തിയും ചെറിയ ആയുധങ്ങളും കണ്ടെത്തി. ഇയാളുടേതെന്ന് കരുതുന്ന ടി.എൻ 42 ജെ 3720 എന്ന നമ്പറിലുള്ള ബൈക്കും കണ്ടെത്തിയിട്ടുണ്ട്. ലോക്ഡൗൺ കാരണം സ്കൂൾ പൂട്ടിയിരിക്കുകയാണ്. സ്കൂൾ അധികൃതരും പി.ടി.എയും ദേവാല പൊലീസിൽ പരാതി നൽകി. അജ്ഞാതനെ കണ്ടെത്താൻ സ്പെഷൽ ടീം രൂപവത്കരിച്ചതായി എസ്.പി. ശശിമോഹൻ അറിയിച്ചു.

