തേൻ ശേഖരിച്ച് മടങ്ങുന്നതിനിടെ കാട്ടാന ആക്രമണത്തിൽ പരിക്ക്
text_fieldsകാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് വയനാട് ഗവ. മെഡിക്കൽ
കോളജ് ആശുപത്രിയിൽ
ചികിത്സയിൽ കഴിയുന്ന കുട്ടൻ
തോൽപെട്ടി: തേൻ ശേഖരിക്കാൻ പോയി മടങ്ങുകയായിരുന്ന സംഘം കാട്ടാനയുടെ മുന്നിലകപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റു. തോൽപ്പെട്ടി കക്കേരി കോളനിയിലെ കുട്ടനാണ് (55) പരിക്കേറ്റത്. വ്യാഴാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. കുട്ടനൊപ്പം സമീപവാസികളായ അപ്പു, മണി, മജേഷ്, വിനു എന്നിവരുമുണ്ടായിരുന്നു. പിന്നിലായിരുന്ന ആനയെ ഇവർ ആദ്യം കണ്ടില്ല. മറ്റുള്ളവർ ഓടിരക്ഷപ്പെട്ടെങ്കിലും ആന കുട്ടന് നേരെ തിരിയുകയായിരുന്നു. വലതുകാലിനും മുതുകിനും വാരിയെല്ലിനും പരിക്കേറ്റ കുട്ടൻ വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

