വിരണ്ടോടിയ കാട്ടുപന്നി ആക്രമണത്തിൽ പരിക്ക്
text_fieldsകാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റ ഷറഫുദ്ദീനും കുട്ടിയും
ഗൂഡല്ലൂർ: റോഡിലൂടെ വിരണ്ടോടിയ കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. കൂടെയുണ്ടായിരുന്ന കുട്ടി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഗൂഡല്ലൂർ ചെമ്പാല യതീംഖാനക്ക് മുന്നിലെ ബാറിന് സമീപം ബുധനാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം. വീട്ടിൽ പോയി കടയിലേക്ക് പോവുകയായിരുന്ന ഷറഫുദ്ദീനും മകനും നേരെയാണ് ആക്രമണം ഉണ്ടായത്. പാടത്തുനിന്ന് എതിർ വശത്തേക്ക് റോഡിന് കുറുകെ ഓടുന്നതിനിടെ വാഹനങ്ങളുടെ ശബ്ദം കേട്ട് പന്നികൾ വിരണ്ടു ഓടുന്നതിനിടെയാണ് ആക്രമണം. ഷറഫുദ്ദീന് കാലിലും വയറിനുമാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ഗൂഡല്ലൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

